Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല നട നവംബര്‍ 15ന് തുറക്കും

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 15 ബുധനാഴ്ച ശബരിമല നട തുറക്കും.

ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് നട തുറക്കുന്നത്. അന്ന് പ്രത്യേക പൂജകളുണ്ടായിരിക്കില്ല. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും. ഇപ്പോഴത്തെ തന്ത്രി ജി.പരമേശ്വരന്‍ നമ്പൂതിരിയാണ് നടതുറക്കുന്നത്. രാത്രി അദ്ദേഹം പുതിയ മേല്‍ശാന്തി വി.പി.ശംഭു വാധ്യാര്‍ക്ക് ശ്രീകോവിലിന്റെ താക്കോല്‍ കൈമാറും.

വൃശ്ചികപ്പുലരി പിറക്കുന്ന നവംബര്‍ 16 വ്യാഴാഴ്ച മുതല്‍ പ്രത്യേക പൂജകള്‍ ആരംഭിക്കും. നവംബര്‍ 22 ബുധനാഴ്ചയാണ് ശബരിമലയില്‍ ഉത്സവം കൊടിയേറുന്നത്.

മണ്ഡലകാലത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നതിനായി ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വെ സ്റേഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കും. സ്പെഷ്യല്‍ ഡ്യൂട്ടിക്കായി 2,000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

മണ്ഡലകാലത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എസ്.സുകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ദേവസ്വം ബോര്‍ഡിന്റെ 1,500 ജീവനക്കാര്‍ ശബരിമലയില്‍ ഡ്യൂട്ടിക്കുണ്ടാവും. പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആശുപത്രികള്‍ നവംബര്‍ 16 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. പെരുനാട്, ളാഹ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോ നവംബര്‍ 14 ചൊവാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. അയ്യപ്പന്‍മാരുടെ യാത്രാ സൗകര്യത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് സ്പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ വി.ഉണ്ണിക്കൃഷ്ണന്‍ നായര്‍ അറിയിച്ചു.

ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ വരവ് തുടങ്ങിക്കഴിഞ്ഞു. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നവിടങ്ങളില്‍ നിന്നുള്ളവര്‍ പമ്പയില്‍ പലയിടത്തായി തമ്പടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+