കുടുംബകോടതിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി
തിരുവനന്തപുരം: വിവാഹമോചനം തേടി കുടുംബകോടതിയിലെത്തിയ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്പിച്ചു. തടയാനെത്തിയ ഭാര്യയുടെ അഭിഭാഷകനും ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് അഭിഭാഷകര്‍ കുടുംബ കോടതി നടപടികള്‍ ബഹിഷ്കരിച്ചു.
തിരുവനന്തപുരം കുടുംബ കോടതിയില്‍ നവംബര്‍ 14 ചൊവാഴ്ച രാവിലെയാണ് കവലയൂര്‍ കുളമുട്ടത്ത് നിഷ(26)യെ ഭര്‍ത്താവ് ചിറയിന്‍കീഴ് സ്വദേശി ജയറാം കുത്തി പരിക്കേല്പിച്ചത്. കോടതി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് ജയറാമിനെ കസ്റഡിയിലെടുത്തു.
നാലു വര്‍ഷം മുമ്പ് വിവാഹിതരായ ജയറാമും പതിനെട്ടു ദിവസം മാത്രമേ ഒന്നിച്ചു ജീവിച്ചുള്ളൂ. സ്ത്രീധനത്തെക്കുറിച്ച് ഭര്‍ത്താവുണ്ടാക്കിയ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന് നിഷയുടെ അഭിഭാഷകന്‍ ഭോജരാജ് പറഞ്ഞു.
വിവാഹമോഹനം സംബന്ധിച്ച് കോടതി ചൊവാഴ്ച അന്തിമവിധി പറയുമെന്നറിയിച്ചിരുന്നു. രാവിലെ തന്നെ കോടതിയിലെത്തിയ ജയറാം നിഷ വരുന്നതു കണ്ടയുടനെ അക്രമാസക്തനാവുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിഷയുടെ അടിവയറ്റിലും കൈയിലും കുത്തി പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നു.
പരിക്കേറ്റ നിഷയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications