യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കം: നായനാര്‍
തിരുവനന്തപുരം: ബിജെപിയുമായി സഖ്യം സ്ഥാപിക്കാന്‍ യുഡിഎഫ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് കേരളത്തിന്റെ മതേതരസ്വഭാവത്തിന് കനത്ത വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. നവംബര്‍ 25ന് നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് (മാണി) ബിജെപിയുമായി സഖ്യമുണ്ടാക്കി കഴിഞ്ഞു. നായനാര്‍ പറഞ്ഞു.
നവംബര്‍ 15 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫും ബിജെപിയും അധികാരം പങ്കിടുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലും തിരുവല്ല, തൊടുപുഴ, ചാവക്കാട്, പാലക്കാട്, പൊന്നാനി എന്നീ മുനിസിപ്പാലിറ്റികളിലും 19 ഗ്രാമപഞ്ചായത്തുകളിലുമാണ് ബിജെപിയും യുഡിഎഫും അധികാരം പങ്കിടുന്നത്.
ബിജെപിയുടെ പിന്തുണയോടെ പല പഞ്ചായത്തുകളിലും മുസ്ലിം ലീഗ് അധികാരത്തിലെത്തിയിട്ടുണ്ട്. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പലയിടത്തും പാലിച്ചിട്ടില്ല. നായനാര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications