കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരണവഴികളില്‍ കച്ചവടവും തകൃതി

  • By Staff
Google Oneindia Malayalam News

പമ്പ:മണ്ഡലകാലം ആരംഭിച്ചതോടെഅയ്യപ്പന്‍ കോളിനായി കച്ചവട കേന്ദ്രങ്ങള്‍ ഒരുങ്ങി. ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനുള്ള സാധനങ്ങളുമായി പ്രത്യേക കടകള്‍ പലയിടങ്ങളിലും തുടങ്ങിയിട്ടുണ്ട്. വില്പനശാലകളെ നേരിട്ടറിയാന്‍ വയ്ക്കുന്ന ധര്‍മശാസ്താവിന്റെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറെ. കടകളുടെ മുന്‍വശം അലങ്കരിക്കാന്‍ പ്രതിഷ്ഠാരൂപത്തിലും പുലിവാഹനമായും അയ്യപ്പന്മാര്‍ തന്നെ വേണമെന്നതാണ് നില.

പണിപ്പുരകളില്‍ രാത്രിയും പകലും അയ്യപ്പ ചിത്രങ്ങള്‍ ഒരുങ്ങുന്നു. തേങ്ങയുടെ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ ശബരിമല സീസണ് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അഭിഷേകത്തിന് നെയ്ത്തേങ്ങയായും പടി കയറുമ്പോഴും ഇറങ്ങുമ്പോഴും എരുമേലി, കാളകെട്ടി, കരിമല, ശബരിപീഠം, മാളികപ്പുറം എന്നിവിടങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും അടിക്കാന്‍ നാളികേരം കൂടിയേ തീരൂ.

കെട്ടിനിറയ്ക്കാനുള്ള സാധനങ്ങള്‍ക്ക് വിലക്കൂടുതല്‍ ഇല്ലെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. മലര്‍, അവില്‍, ശര്‍ക്കര, കര്‍പ്പൂരം, ചന്ദനത്തിരി, മഞ്ഞള്‍പ്പൊടി, പനിനീര്‍, കല്‍ക്കണ്ടം, മുന്തിരി, കദളിപ്പഴം എന്നിങ്ങനെയുള്ള പൂജാദ്രവ്യങ്ങള്‍ എല്ലാം കൂടി നൂറ്റമ്പത് രൂപയാകും.

ഇരുമുടി , തോള്‍സഞ്ചി, കറുപ്പുകച്ച എന്നിവയ്ക്ക് അമ്പത് രൂപയില്‍ താഴെ മതി. പക്ഷേ, മാലയിടാനാണ് നല്ല വില നല്‍കേണ്ടത്. ആറരയുടെ ചെറിയ തുളസി മുതല്‍ അറുപതിന്റെ വെള്ളിക്കെട്ട് മോഡല്‍ വരെ വിപണിയില്‍ സുലഭമാണ്.

നെയ്യ് കിലോയ്ക്ക് 150 രൂപയാണ് വില. കമ്പനി ഉത്പന്നത്തിന് വില കൂടും. ഒരു തേങ്ങയില്‍ 200 ഗ്രാം നെയ്യ് വേണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X