കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണം: ശേഖര്‍ ബജാജ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യയിലെ കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റ് ശേഖര്‍ ബജാജ് പറഞ്ഞു. അന്താരാഷ്ട്രതലത്തിലെ കടുത്ത മത്സരം നേരിടുന്നതിന് ഇന്ത്യന്‍ വ്യവസായങ്ങളെ പ്രാപ്തമാക്കുന്നതിന് ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 18 ശനിയാഴ്ച കൊച്ചി ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ 143ാമത് വാര്‍ഷിക പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശേഖര്‍ ബജാജ്.

ഇന്ത്യയിലെ തൊഴിലാളികളില്‍ എട്ടു ശതമാനം മാത്രമാണ് സംഘടിത മേഖലയിലുള്ളത്. ബാക്കിയുള്ള 92 ശതമാനത്തിനും തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം ലഭിക്കുന്നില്ലെന്ന കാര്യം ബജാജ് ചൂണ്ടിക്കാട്ടി.

തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അടുത്തിടെ നടന്ന ഒരു ലേബര്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വാജ്പേയി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

ഉദാരവല്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ മികച്ച ഉല്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഉപഭോക്താവിന് പ്രദാനം ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഇന്ത്യയില്‍ വിദഗ്ദ്ധ തൊഴിലാളികള്‍ക്കു ക്ഷാമമില്ലെങ്കിലും അവര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനുള്ള സാഹചര്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഈ സാഹചര്യം തിരിച്ചറിയുകയും അതിനനുസരിച്ചുള്ള പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് ബജാജ് പറഞ്ഞു.

വിനോദസഞ്ചാര മേഖലയില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ധാരാളം തൊഴിലവസരങ്ങളുള്ള മേഖലയാണിതെന്നും ശേഖര്‍ ബജാജ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X