Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൂരദര്‍ശനില്‍ പ്രാദേശികഭാഷാ ചിത്രങ്ങള്‍ വീണ്ടും

ദില്ലി: ദൂരദര്‍ശന്‍ ദേശീയ ചാനലില്‍ പ്രാദേശികഭാഷാ ചിത്രങ്ങളുടെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് യോഗം തീരുമാനിച്ചു.

പല പ്രാദേശികഭാഷാ ചാനലുകളും 24 മണിക്കൂര്‍ സംപ്രേക്ഷണം ആരംഭിച്ചതിനെ തുടര്‍ന്ന് അവാര്‍ഡു ചിത്രങ്ങളും പനോരമ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് ദൂരദരശന്‍ അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ദൂരദര്‍ശന്‍ തീരുമാനം മാറ്റിയത്.

പ്രൊഫ.യു.ആര്‍.റാവു, ബി.ജി.വര്‍ഗീസ് എന്നിവരാണ് ബോര്‍ഡ് യോഗത്തില്‍ പ്രശ്നം അവതരിപ്പിച്ചത്. ഇനി മുതല്‍ എല്ലാ ആഴ്ചയിലും ഏതെങ്കിലും പ്രവൃത്തി ദിവസം ഉച്ചയ്ക്കുശേഷം പ്രാദേശികഭാഷാ ചലച്ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പ്രസാര്‍ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജീവ് രത്ന ഷാ അറിയിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, ബുദ്ധദേവദാസ് ഗുപ്ത, അപര്‍ണ സെന്‍, ഗിരീഷ് കാസറവള്ളി, സയ്യിദ് മിര്‍സ, ജാനു ബറുവ, കെ.ബിക്രം സിംഹ് എന്നിവരുള്‍പ്പടെ ഒട്ടേറെ ചലച്ചിത്രകാരന്മാര്‍ പ്രസാര്‍ ഭാരതിക്ക് പ്രതിഷേധക്കുറിപ്പുകള്‍ അയച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ മണ്ണിന്റെ മണമുള്ള മികച്ച ചിത്രങ്ങള്‍ കാണാന്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന അവസരം ദൂരദര്‍ശന്‍ നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+