അക്രമം: പാലക്കാട്ട് പെട്രോള്‍ ബങ്കുകള്‍ അടച്ചിട്ടു
പാലക്കാട്: സിപിഎം പ്രവര്‍ത്തകനായ പെട്രോള്‍ ബങ്ക് ജീവനക്കാരനെ ഒരു സംഘം ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിലെ പെട്രോള്‍ ബങ്കുകള്‍ നവംബര്‍ 23 വ്യാഴാഴ്ച അടച്ചിട്ടു.
നഗരത്തില്‍ ചുണ്ണാമ്പുതറയിലെ എവി പത്മനാഭന്‍ ആന്റ് കമ്പനി എന്നു പേരുള്ള പെട്രോള്‍ ബങ്കില്‍ വെച്ചാണ് ബുധനാഴ്ച രാത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഗണേശനെ അക്രമികള്‍ വെട്ടിയത്. പെട്രോള്‍ ബങ്കില്‍ കാഷ്യറായാണ് ഗണേശന്‍ ജോലി ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ ഗണേശനെ ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാത്തൂരില്‍ നേരത്തെ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഗണേശനു നേരെ ആക്രമണമുണ്ടായതെന്ന് കരുതുന്നു.
വ്യാഴാഴ്ച പെട്രോള്‍ ബങ്കുകള്‍ വാഹനഗതാഗത്തെയും ബാധിച്ചു. ബസ്സുകളും ഓട്ടോകളും നിരത്തിലിറങ്ങിയത് കുറവായിരുന്നു.












Click it and Unblock the Notifications