എസ് ബി ഐ കേരള സര്‍ക്കിള്‍ ഓഫീസ് തുറന്നു
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സര്‍ക്കിള്‍ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. നവംബര്‍ 25 ശനിയാഴ്ച കേന്ദ്ര റയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കേരള സര്‍ക്കിള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സംസ്ഥാനത്ത് ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്ന് എസ് ബി ഐ ചെയര്‍മാന്‍ ജാനകീ വല്ലഭ് അറിയിച്ചു.
ബാങ്ക് ഉടന്‍ ഹൈടെക് എല്‍ക്വയറി സംവിധാനം ഏര്‍പ്പെടുത്തും.രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ ബാങ്കിന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ടെലിഫോണിലൂടെ അറിയിക്കുന്ന സംവിധാനമാണിത്.
ഇന്റര്‍നെറ്റ് ബാങ്കിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും ബാങ്ക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ എസ് ബി ഐ ശാഖകളും കംപ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കും.
ആറു മാസത്തിനുള്ളില്‍ 24 മണിക്കൂറും പണം എടുക്കാവുന്ന 17 എ ടി എം ശാഖകള്‍ കൂടി ആരംഭിക്കാനും എസ് ബി ഐ തീരുമാനിച്ചു. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ശാഖകള്‍ കൂടി കേരളത്തില്‍ ബാങ്ക് തുറക്കും.
സംസ്ഥാനത്ത് വരുന്ന നാലുമാസത്തിനുള്ളില്‍ 120 കോടിയുടെ വായ്പ നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഇക്കോ ടൂറിസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ കാര്യമായ നിക്ഷേപം നടത്താനും എസ് ബി ഐ സന്നദ്ധമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.












Click it and Unblock the Notifications