കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ റോഡ്സുരക്ഷയ്ക്ക് മലയാളി

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: നഗരത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ബോധവത്കരണം നടത്താനും അപകടമേഖലയില്‍ മുന്നറിയിപ്പു സംവിധാനം നടപ്പാക്കാനും മലയാളിയായ ഉപേന്ദ്രനാരായണന് സിറ്റി പൊലീസ് കമ്മീഷണര്‍ അനുമതി നല്‍കി.

തൃശൂര്‍ സ്വദേശിയായ ഉപേന്ദ്രനാരായണന്‍ ഡയറക്ടറായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി എന്ന സംഘടനയാണ് ബാംഗ്ലൂരില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള യജ്ഞം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഇതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പദ്ധതി ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജയ്കുമാര്‍ സിംഹ് അംഗീകരിച്ചു.

സുരക്ഷിതമായ റോഡ്ഗതാഗതസംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഡ്രൈവര്‍മാരെയും വഴിയാത്രക്കാരെയും ബോധവത്കരിക്കുക, അപകടങ്ങള്‍ ഒഴിവാക്കാന്‍ മെച്ചപ്പെട്ട മുന്നറിയിപ്പ് സംവിധാനങ്ങള്‍ നടപ്പാക്കുക, റോഡ് ഗതാഗതസംസ്കാരത്തെക്കുറിച്ചുള്ള ലഘുലേഖകള്‍ സൗജന്യമായി വിതരണം ചെയ്യുക തുടങ്ങിയ പദ്ധതികളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.

ബാംഗ്ലൂരില്‍ ബോധവത്കരണം നടത്താനായി ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരം സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും.

റോഡ്സുരക്ഷാ ബോധവത്കരണത്തിനുള്ള ദേശീയ അവാര്‍ഡിന് കേരളസര്‍ക്കാര്‍ ഉപേന്ദ്ര നാരായണനെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലളിതമായ റോഡ് സുരക്ഷാനടപടികളിലൂടെ 1999 ല്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ പത്ത് ശതമാനം കണ്ട് കുറയ്ക്കാന്‍ കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഉപേന്ദ്രന്റെ പേര് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X