കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സിന് 50- വയസ്സ്

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സിന് സുവര്‍ണ ജൂബിലിയുടെ നിറവ്. ജൂബിലി സ്മാരകമായി കൊച്ചിയില്‍ രാജ്യാന്തര നിലവാരമുള്ള ട്രേഡ് സെന്റര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ചേംബര്‍ ഭാരവാഹികള്‍.

ചേംബറിന്റെ ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കും. ദില്ലി ആസ്ഥാനമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി അഫിലിയേറ്റ് ചെയ്താണ് എറണാകുളം ചേംബര്‍ പ്രവര്‍ത്തിക്കുന്നത്.

എറണാകുളത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആറ് കച്ചവട സംഘങ്ങളെ ഒരുമിച്ച് ചേര്‍ത്ത് 1951 മെയ് 12 നാണ് എറണാകുളം വാണിജ്യ മണ്ഡലം പ്രവര്‍ത്തനമാരംഭിച്ചത്. കച്ചവട പ്രമുഖനായ എ. ബി . കൊച്ചുണ്ണി സാഹിബായിരുന്നു വാണിജ്യമണ്ഡലത്തിന്റെ ശില്‍പി. കെ .എ ഉമ്മര്‍ സാഹിബ്, എ.കെ. കറുപ്പ് സ്വാമി , ബി.എസ്.ഷാ, ജോസഫ് ചാക്കോള എന്നിവരും ചേംബറിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ചു.

എറണാകുളത്ത് ആലുംകടവിലെ കെട്ടിടത്തില്‍ ചെറിയ മുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച ചേംബറിന്റെ ഇപ്പോഴത്തെ ആസ്ഥാനം ഷണ്മുഖം റോഡിലെ എ എസ് ബാവ മന്ദിരത്തിലാണ്. 1962 മുതല്‍ ചേംബറിന്റെ പ്രവര്‍ത്തനം ഇവിടെയാണ്.

കൊച്ചിയിലെ വ്യാപാരി -വ്യവസായി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏററ്റടുത്ത് സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ചേബര്‍ എന്നും മുന്‍പന്തിയിലായിരുന്നു.

വ്യാപാര-വ്യവസായ വൃത്തത്തിനപ്പുറത്തേയ്ക്കും ചേംബറിന്റെ പ്രവര്‍ത്തനം കടന്നു ചെന്നിട്ടുണ്ട്. കൊച്ചിയില്‍ പുതിയതായി വിമാനത്താവളം എന്ന ആശയം ഏറ്റവുമാദ്യം മുന്നോട്ട് വച്ച് ഇതിനായി പ്രചാരണം നടത്തിയത് ചേംബറാണ്. വിമാനത്താവളം സ്വകാര്യ മേഖലയിലാകാമെന്ന നിര്‍ദ്ദേശവും ഇതിനായുള്ള ആദ്യ സംഭാവനയും ചേംബറിന്റേതായിരുന്നു.

കൊച്ചി നഗരത്തിന്റെ വികസനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് ചേംബര്‍ സ്വന്തം നിലയില്‍ ഡവലപ്മെന്റ് ഫണ്ട് ഏര്‍പ്പെടുത്തി. സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പമ്പള്ളി നഗറില്‍ ഒരു പാലം പണി പൂര്‍ത്തിയാക്കിയത്, സ്വയം തൊഴില്‍ സഹായ വിതരണം, എറണാകുളം ജനറല്‍ ആശുപത്രിയുടെ അറ്റകുറ്റപ്പണി- എന്നിങ്ങനെ ചേംബര്‍ ഏറ്റെടുത്ത സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പട്ടിക നീളുന്നു...

സുവര്‍ണജൂബിലി വര്‍ഷത്തില്‍ 50 പേര്‍ക്ക് വീടും അമ്പത് പേര്‍ക്ക് ഓട്ടോറിക്ഷയും നല്‍കുന്നതിനുള്ള ബൃഹത് പദ്ധതിക്കും ചേംബര്‍ രൂപം നല്‍കുന്നു. വിവിധ മേഖലകളില്‍ പ്രാവീണ്യം പ്രകടിപ്പിക്കുന്നവര്‍ക്കായി പുരസ്കാരങ്ങളും ചേംബര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെ.എന്‍.മര്‍സൂഖ് പ്രസിഡന്റും എസ്.എ.മന്‍സൂര്‍ സെക്രട്ടറിയുമായ ഭരണ സമിതിയാണ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ എറണാകുളം വാണിജ്യമണ്ഡലത്തിന് നേതൃത്വം നല്‍കുന്നത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X