Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി ഹര്‍ത്താല്‍ ഭാഗികം

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തില്‍ ഭാഗികം.

ഡിസംബര്‍ ആറ് ബുധനാഴ്ച നടന്ന ഹര്‍ത്താലില്‍ അങ്ങിങ്ങ് ചില അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ ഭാഗികമായ പ്രതികരണമേ ഉളവാക്കിയുള്ളു. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. നേമത്തിനടുത്ത് വച്ച് ഹര്‍ത്താലനുകൂലികള്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ കല്ലെറിഞ്ഞു. ബാബറി മസ്ജിദിന്റെ പുനര്‍നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.

പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഒഴികെയുള്ളവയൊന്നും സഞ്ചരിക്കുന്നില്ല. കൊല്ലത്ത് ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമായിരിന്നു.

എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. കെഎസ്ആര്‍ടിസി കോണ്‍വോയ് സര്‍വീസുകള്‍ നടത്തി. സ്വകാര്യ വാഹനങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ല. ജില്ലയിലെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവായിരുന്നു.

പാലാരിവട്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കലൂര്‍ രാജ്യാന്തര സ്റേഡിയത്തിന് മുന്നില്‍ വച്ചാണ് കല്ലേറുണ്ടായത്. എറണാകുളം നോര്‍ത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. മതിലകത്ത് മാധ്യമം ദിനപത്രം കൊണ്ടുപോവുകയായിരുന്ന വാന്‍ തടഞ്ഞ ഹര്‍ത്താലനുകൂലികള്‍ ഡ്രൈവറെ ആക്രമിച്ചു.

കോട്ടയത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ അടക്കമുള്ള ബസ് സര്‍വീസുകള്‍ നടന്നു. കോഴിക്കോട്ട് ചില കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി.

കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് റോഡില്‍ സൃഷ്ടിച്ച തടസം നീക്കാന്‍ ശ്രമിച്ച പൊലീസ് കോണ്‍സ്റബിള്‍ സുരേന്ദ്രനെ ഹര്‍ത്താലനുകൂലികള്‍ ആക്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+