Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലുടമയുടെ വീട്ടിലെ റെയ്ഡ് വിവാദമാവുന്നു

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നിയില്‍ ബാര്‍ ഹോട്ടലുടമയായ തഷ്ണാത്ത് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നടന്ന റെയ്ഡും അറസ്റും വിവാദമാവുന്നു.

നവംബര്‍ മൂന്ന് വെള്ളിയാഴ്ചയാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ തൃശ്ശൂര്‍ ഡിവൈഎസ്പി പി.കെ.പെരുമാള്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡു നടന്നത്. ആറു ലിറ്റര്‍ വിദേശനിര്‍മ്മിത സ്കോച്ചും അഞ്ചു കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും റെയ്ഡില്‍ കണ്ടെടുത്തു. ഇതിനെ തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെ പൊലീസ് അറസ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയുമുണ്ടായി.

പതിമൂന്ന് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ഉണ്ണിക്കൃഷ്ണന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയാണ് പുറത്തുവന്നത്. പിന്നീട് അദ്ദേഹവും കുടുംബാംഗങ്ങളും ഹൈക്കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അബ്കാരി നിയമത്തിലെ വ്യവസ്ഥപ്രകാരം 4.5 ലിറ്റര്‍ വരെ സ്കോച്ച് ഒരു വ്യക്തിക്ക് വീട്ടില്‍ സൂക്ഷിക്കാമെന്നിരിക്കേ പ്രായപൂര്‍ത്തിയായ അഞ്ചു പേരുള്ള തന്റെ വീട്ടില്‍ നിയമം അനുവദിക്കുന്ന അളവില്‍ മാത്രമെ മദ്യം സൂക്ഷിച്ചിരുന്നുള്ളു എന്ന് ഉണ്ണിക്കൃഷ്ണന്‍ കേസ് ഫയല്‍ ചെയ്യുന്നതിനു കാരണമായി പറഞ്ഞു.

ബാഹ്യപ്രേരണയാല്‍ തന്റെ പേരില്‍ കള്ളക്കേസെടുത്ത് തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നാരോപിച്ച് റെയ്ഡു നടത്തിയ ഉദ്യോഗസ്ഥര്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് ഉണ്ണിക്കൃഷ്ണന്‍ കേസ് ഫയല്‍ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+