കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി കപ്പല്‍ശാലയില്‍ ഇനി യുദ്ധക്കപ്പല്‍ നിര്‍മാണവും

  • By Staff
Google Oneindia Malayalam News

കൊച്ചി: യുദ്ധക്കപ്പലുകള്‍ ഉള്‍പ്പടെ വന്‍കിട കപ്പലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും കൊച്ചി കപ്പല്‍ശാലയില്‍ സൗകര്യമൊരുക്കാന്‍ പദ്ധതി. നാവികസേനയ്ക്കായി റഷ്യയില്‍ നിന്ന് വാങ്ങുന്ന അഡ്മിറല്‍ ഗോര്‍ഷ്കോഫ് വിമാനവാഹിനിക്കപ്പലിന്റെ അറ്റകുറ്റപ്പണികളാകും കപ്പല്‍ശാല ആദ്യമായി ഏറ്റെടുക്കുക.

അഡ്മിറല്‍ ഗോര്‍ഷ്കോഫിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റും കപ്പല്‍ശാലയില്‍ സൗകര്യമൊരുക്കുന്നതിനെ പറ്റി പഠിക്കാന്‍ റഷ്യയില്‍ നിന്നുള്ള വിദഗ്ധ സംഘം ഈയിടെ കൊച്ചിയിലെത്തിയിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണ് സുസജ്ജമായ റിപ്പയര്‍ ഡോക്കിനുള്ള രൂപരേഖ തയാറാക്കുന്നത്. രാജ്യത്തെ ആദ്യ വ്യോമപ്രതിരോധ കപ്പലിന്റെ നിര്‍മ്മാണത്തിനുള്ള ഡോക്ക് സൗകര്യങ്ങളും കൊച്ചിയില്‍ പൂര്‍ത്തിയായി വരികയാണ്.

44,500 ടണ്‍ കേവുഭാരമുള്ള കപ്പലുകളടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഡോക്ക് സൗകര്യമാണ് കൊച്ചിയില്‍ തയാറാക്കേണ്ടി വരിക. രാജ്യത്ത് വേറെ ഒരു ഷിപ്പ്യാര്‍ഡിലും ഇതിനുള്ള സൗകര്യമില്ല.

നാവികസേനയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടിന്റെ അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് കൊച്ചി കപ്പല്‍ശാലയെ ശ്രദ്ധാകേന്ദ്രമാക്കിയത്. കപ്പല്‍ നിര്‍മ്മാണത്തില്‍ സമീപകാലത്ത് അനുഭവപ്പെട്ടിരുന്ന മാന്ദ്യം അതിജീവിക്കാന്‍ പുതിയ പദ്ധതികളിലൂടെ കൊച്ചി കപ്പല്‍ശാലയ്ക്ക് കഴിഞ്ഞേക്കും. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി റിുകളും ഓഫ്ഷോര്‍ സ്ട്രക്ചറുകളും ഉള്‍പെട്ട നിര്‍മ്മാണ ജോലികളും കപ്പല്‍ശാല ഏറ്റെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X