കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ: പ്രതിപക്ഷം ബിജെപിയുടെ കെണിയില്‍ - വി.പി. സിംഹ്

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളില്‍ കുടുങ്ങുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മുന്‍ പ്രധാനമന്ത്രി വി.പി. സിംഹ്. അയോധ്യാ പ്രശ്നത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പ്രസ്താവന പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉണ്ടാക്കുന്ന ബഹളത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ രണ്ടു ദിവസം അവര്‍ (പ്രതിപക്ഷം) സഭാനടപടികള്‍ തടസ്സപ്പെടുത്തിയത് എനിക്ക് മനസ്സിലാകും. എന്നാല്‍ ഇരുസഭകളിലും പ്രതിഷേധം തുടരുന്നത് ബിജെപിയുടെ കെണിയില്‍ വീഴലാണ് - ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.പി. സിംഹ് പറഞ്ഞു.

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നും സാമ്പത്തിക കാര്യങ്ങളില്‍ നിന്നും പ്രതിപക്ഷത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് ഈ വിവാദം - അദ്ദേഹം വ്യക്തമാക്കി.

എന്‍ഡിഎ സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയെ ഇനിയും പിന്തുണക്കേണ്ടതുണ്ടോ എന്ന് ഘടകകക്ഷികള്‍ ആലോചിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡുവിനെയും കരുണാനിധിയെയും മതേതര വിരുദ്ധരായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലാത്തതിനാല്‍ മൂന്നാം മുന്നണിയെക്കുറിച്ചൊന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ആരെങ്കിലും എന്റെ സഹായം അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ എനിക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്യും. ഇക്കാര്യത്തില്‍ ഇടതു കക്ഷികള്‍, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളില്‍ നിന്നാണ് ആദ്യനീക്കങ്ങള്‍ ഉണ്ടാകേണ്ടത് - സിംഹ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X