ഗ്രേറ്റ് ബോംബെ സര്‍ക്കസ് കൊച്ചിയില്‍
കൊച്ചി: മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗ്രേറ്റ് ബോംബെ സര്‍ക്കസ് കൊച്ചിയിലെത്തി. കലൂര്‍ മണപ്പാട്ടിപ്പറമ്പിലെ വമ്പന്‍ വെതര്‍പ്രൂഫ് കൂടാരത്തില്‍ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച സര്‍ക്കസ് പ്രദര്‍ശനമാരംഭിക്കും.
45 ദിവസത്തെ വിപുലമായ പ്രദര്‍ശനപരിപാടിയുമായാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസ് ഇത്തവണ എത്തിയിട്ടുള്ളത്. ദിവസേന മൂന്നു പ്രദര്‍ശനങ്ങളുണ്ടാവും. 1920ല്‍ ഇപ്പോള്‍ പാകിസ്താനില്‍ ഉള്‍പ്പെട്ട ഹൈദരാബാദിലാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസിനു തുടക്കം കുറിച്ചത്. ബാബുറാവ് കദം, കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവരാണ് സ്ഥാപകര്‍. കെ.എം.ബാലഗോപാലിന്റെ നേതൃത്വത്തിനു കീഴില്‍ സര്‍ക്കസ് പടിപടിയായി പ്രശസ്തിയിലേക്കുയര്‍ന്നു. ബാലഗോപാലിന്റെ മക്കളായ ദിലീപ് നാഥ്, സഞ്ജീവ് നാഥ്, പ്രദീപ് നാഥ് എന്നിവരാണ് ഇപ്പോള്‍ ഗ്രേറ്റ് ബോംബെ സര്‍ക്കസിനെ നയിക്കുന്നത്.
കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ആഹ്ലാദത്തിന്റെ അതിരുകളിലേക്കു നയിക്കുകയും പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുകയും സാഹസികതയുടെ നിമിഷങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഗ്രേറ്റ് ബോംബെ സര്‍ക്കസിന്റെ പ്രത്യേകതയെന്ന് ദിലീപ് നാഥ് പറഞ്ഞു.


Click it and Unblock the Notifications