Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രപ്രവര്‍ത്തകര്‍ ശോച്യാവസ്ഥയില്‍: കൃഷ്ണയ്യര്‍

കൊച്ചി: ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ ശോച്യാവസ്ഥ നേരിടുകയാണെന്ന് ജസ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുതിയ സാമൂഹ്യക്രമത്തില്‍ പത്രപ്രവര്‍ത്തകന്റെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് ഡിസംബര്‍ എട്ട് വെള്ളിയാഴ്ച സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ പത്രത്തില്‍ വരുമോ എന്ന് ഉറപ്പാക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്കു കഴിയില്ല. പത്രമുടമകള്‍ക്കും അവര്‍ക്കു പിന്നിലെ ശക്തികള്‍ക്കും ദോഷകരവും ആവശ്യമില്ലാത്തതുമായ റിപ്പോര്‍ട്ടുകള്‍ തമസ്കരിക്കപ്പെടുന്നു. പത്രസ്വാതന്ത്യ്രം തങ്ങളുടെ അവകാശമാണെന്നു പറഞ്ഞ് പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവരികയാണ് ഇതിനു പോംവഴിയെന്ന് ജസ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ക്ക് പത്രവ്യവസായത്തില്‍ ഉടമാവകാശം നല്കാന്‍ വ്യവസ്ഥയുണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്വാതന്ത്യ്രത്തിനു ശേഷമുള്ള നാലു ദശകങ്ങളിലായി രാജ്യം ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഒരാഴ്ച കൊണ്ട് നരസിംഹറാവുവും മന്‍മോഹന്‍ സിംഹും അട്ടിമറിച്ചപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ഇവിടത്തെ പത്രങ്ങള്‍ തയ്യാറായിട്ടില്ലെന്ന് ജസ്റിസ് കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. നാല്പതു കൊല്ലം കൊണ്ടു കെട്ടിപ്പടുത്ത പൊതുമേഖല ഭരണാധികാരികള്‍ നശിപ്പിച്ചപ്പോള്‍ അതിനനുകൂലമായി വാദങ്ങള്‍ നിരത്താനാണ് പത്രങ്ങള്‍ ഒരുമ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

പത്രപ്രവര്‍ത്തകര്‍ സിഐഎ ഏജന്റുമാരാണെന്നും മറ്റും പറയാനിടയായ സാഹചര്യം പുത്തന്‍ സാമൂഹ്യക്രമത്തിന്റെ സ്വാധീനമല്ലേ എന്ന് ആത്മപരിശോധന നടത്തണമെന്ന് അഡ്വ.തമ്പാന്‍ തോമസ് അഭിപ്രായപ്പെട്ടു.

പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് ജേക്കബ് ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. എം.എ.ജോണ്‍, കെ.എം.റോയ്, എന്‍.പി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.പത്മനാഭന്‍ സ്വാഗതവും എറണാകുളം ജില്ലാ സെക്രട്ടറി എം.ബി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+