കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ഭൂമി ഇടപാട്: തട്ടിപ്പു കണ്ടെത്താന്‍ നടപടി

  • By Super
Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ വിവാദമായ ഭൂമി ഇടപാടില്‍ തട്ടിപ്പ് കണ്ടെത്താന്‍ ആദായനികുതി വകുപ്പ് നടപടികളാരംഭിച്ചു.

ഇതിന്റെ ഭാഗമായി മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് 75ഓളം പേര്‍ക്ക് അധികൃതര്‍ നോട്ടീസയച്ചിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നല്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഭൂമി വിറ്റ വകയില്‍ യഥാര്‍ത്ഥത്തിലുണ്ടായ ലാഭത്തിന് വ്യവസ്ഥകള്‍ക്കു വിധേയമായി അടക്കേണ്ട ആദായനികുതി 20 ശതമാനമാണ്. മാത്രമല്ല 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ആദായനികുതി ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുമതിയും നേടിയിരിക്കണം. ഈ വ്യവസ്ഥകളൊന്നും കോര്‍പ്പറേഷന് സ്ഥലം വിറ്റവര്‍ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മാലിന്യസംസ്കരണ പ്ലാന്റിന് വേണ്ടി ബ്രഹ്മപുരത്ത് 37.5 ഏക്കറും ചേരാനല്ലൂരില്‍ 12.5 ഏക്കറും വാണിജ്യാവശങ്ങള്‍ക്കായി ഇടപ്പള്ളിയില്‍ 2.5 ഏക്കറും ഇടക്കൊച്ചിയില്‍ 3.15 ഏക്കറും വാങ്ങിയതാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഈ ഇടപാടില്‍ ഏഴരക്കോടി രൂപയുടെ നഷ്ടം കോര്‍പ്പറേഷനു സംഭവിച്ചതായി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം യഥാര്‍ത്ഥ സ്ഥലമുടമകളെക്കാള്‍ ഇടനിലക്കാരാണ് ലാഭമുണ്ടാക്കിയതെന്ന വാദം ശക്തമായിട്ടുണ്ട്.

രേഖാ കൈമാറ്റം നടന്നത് സ്ഥലമുടമകളും കോര്‍പ്പറേഷനും തമ്മിലായിരുന്നുവെങ്കിലും കൊള്ളലാഭം ലഭിച്ചത് ഇടനിലക്കാര്‍ക്കാണെന്ന് പറയപ്പെടുന്നു. എങ്കിലും കൂടിയ വിലയുടെ പേരില്‍ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടായിരിക്കുന്നത് സ്ഥലമുടമകള്‍ക്കെതിരെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X