Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് കാര്‍ത്തികവിളക്ക്

തിരുവനന്തപുരം: വൃശ്ചിക മാസത്തിലെ കാര്‍ത്തിക വിളക്ക് മഹോത്സവം ഡിസംബര്‍ 10 ഞായറാഴ്ച നടക്കും.

ഞായറാഴ്ച സന്ധ്യയ്ക്ക് വീടുകളില്‍ മണ്‍ചെരാതുകളില്‍ ദീപം തെളിയും. ദക്ഷിണ കേരളത്തില്‍ നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കെട്ടി കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ആഘോഷപൂര്‍വം ചൂട്ടുമെടുത്ത് മാവേ കണ്ടോ പ്ലാവേ കണ്ടോ.. എന്ന് ആര്‍ത്തുവിളിച്ചുപോകുകയും ചെയ്യുന്ന ചടങ്ങ് കാര്‍ത്തിക നാളില്‍ നടക്കാറുണ്ട്.

പാടങ്ങളില്‍ തീയിടുന്നതിന് ഒരു കാര്‍ഷിക വശം കൂടിയുണ്ട്. കളയെടുപ്പ് കഴിയുന്ന സമയമായതു കൊണ്ട് അവിടെയുള്ള ചാഴിയെ നശിപ്പിക്കാനാണിത്. തീയില്‍ അകൃഷ്ടരാവുന്ന ചാഴികള്‍ അതില്‍ ചാടി മരിക്കുന്നു.

കാര്‍ത്തികയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. മണ്ണമ്പറ്റ പൂഴിയപറമ്പ് ക്ഷേത്രത്തില്‍ ഞായറാഴ്ച അഖണ്ഡനാമജപം, ഭജന, ഭക്തി പ്രഭാഷണം എന്നിവ നടക്കും. ശ്രീകൃഷ്ണപുരം വടുകനാംകുര്‍ശ്ശി ക്ഷേത്രത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ തായമ്പകയുണ്ടായിരിക്കും. കലാമണ്ഡലം ഗീതാനന്ദന്റെ ഓട്ടന്‍ തുള്ളലും നടക്കും.

വള്ളുവനാട്ടിലെ ഏറ്റവും വലിയ മൂകാമ്പികാ ക്ഷേത്രമായ മംഗലാംകുന്ന പരിയാനമ്പറ്റ ക്ഷേത്രത്തില്‍ ഭജന, കാഴ്ചശീവേലി, പാഠകം, പഞ്ചവാദ്യം, നാഗസ്വരം എന്നിവയുണ്ടായിരിക്കും. ഉച്ചയ്ക്ക് ഭക്തജനങ്ങള്‍ക്ക് പ്രസാദ ഊട്ടും നടക്കും.

കോങ്ങാട് മാമ്പുഴ മഹാദേവര്‍ ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്ക് ആഘോഷത്തോടനുബന്ധിച്ച് ദേവീഭാഗവത പാരായണം, ജ്യോതിശ്ശാസ്ത്ര പ്രഭാഷണം, അന്നദാനം, നിറമാല, ഭജന എന്നീ പരിപാടികള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+