Get Updates
Get notified of breaking news, exclusive insights, and must-see stories!

28 ലക്ഷം കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കി

തിരുവനന്തപുരം: ദേശീയ പള്‍സ് പോളിയോ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കേരളത്തിലെ അഞ്ചു വയസ്സില്‍ താഴെയുള്ള 28 ലക്ഷം കുട്ടികള്‍ക്ക് ഡിസംബര്‍ 10 ഞായറാഴ്ച പോളിയോ വാക്സിന്‍ നല്‍കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയ 25,000ത്തോളം ബുത്തുകള്‍, മൊബൈല്‍ യൂണിറ്റുകള്‍ എന്നിവയിലൂടെയാണ് പോളിയോ തുള്ളിമരുന്ന് നല്‍കിയത്. പാലക്കാട്ട് ആരോഗ്യമന്ത്രി വി.സി. കബീറാണ് പോളിയോ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടം ജനുവരി 21നാണ് നടക്കുക.

അടുത്തിടെ കേരളത്തില്‍ പോളിയോ രോഗം ബാധിച്ച് രണ്ടു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇത്തവണത്തെ പോളിയോ മരുന്നു വിതരണത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലാണ് രണ്ടു സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. നേരത്തെ കൊണ്ടോട്ടിയിലെ ഒരു ആശുപത്രിയില്‍ പോളിയോ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുട്ടിയെ പ്രവേശിപ്പിച്ചത്. നവംബര്‍ 22നായിരുന്നു ഇത്. പിന്നീട് 14 വയസ്സുള്ളറഫീഖ് എന്ന കുട്ടിയെ ഡിസംബര്‍ ഒമ്പത് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+