Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി

ദില്ലി: തമിഴ്നാട്ടില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ പദ്ധതി നടപ്പാക്കാന്‍ വേള്‍ഡ് ടെല്ലും റിലയന്‍സ് ഗ്രൂപ്പും ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുണ്ടാക്കുന്നു. തമിഴ്നാട്ടില്‍ പദ്ധതി സംയുക്തമായി നടപ്പാക്കുന്നതിനായി ഇരുകമ്പനികളും നേരത്തെ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചിരുന്നു.

1000 കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളമടക്കമുള്ള മറ്റ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വേള്‍ഡ് ടെല്‍ ചെയര്‍മാന്‍ സാം പിത്രോഡ പറഞ്ഞു. കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ രണ്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് പിത്രോഡ പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ ടെലികോം മേഖലയുടെ വികസനത്തിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വേള്‍ഡ് ടെല്‍. ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ടെലികമ്യൂണിക്കേഷന്‍ യൂണിയനാണ് വേള്‍ഡ്ടെല്‍ സ്ഥാപിച്ചത്.

ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ ഇത്തരം പദ്ധതികള്‍ വേള്‍ഡ്ടെല്‍ നടപ്പിലാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+