Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ തട്ടിയ അച്ഛനും മകനും പിടിയില്‍

കൊച്ചി: വ്യാജരേഖകള്‍ കാട്ടി ബാങ്കുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയ അച്ഛനും മകനും പൊലീസ് പിടിയിലായി.

കൂര്‍ഗ് സ്വദേശികളായ കെ.എ.കുട്ടയ്യ (56), മകന്‍ വിക്രം കുട്ടയ്യ(29) എന്നിവരാണ് ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ബ്രോഡ്വെ ശാഖയില്‍ നിന്നും 4.2 കോടി രൂപ തട്ടിയ കേസില്‍ പിടിയിലായത്. കുട്ടയ്യയുടെ ഭാര്യപാം കുട്ടയ്യയയെ പൊലീസ് തിരയുകയാണ്.

ലിന്‍വുഡ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ ഇവരെ ഡിസംബര്‍ 21 വ്യാഴാഴ്ച എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് കസ്റഡിയിലെടുത്തത്. കാപ്പി വ്യാപാരം നടത്തുന്ന കുട്ടയ്യയുടെ കമ്പനി ഹിന്ദുസ്ഥാന്‍ ലിവറിന്റെ വ്യാജ രേഖകള്‍ നല്‍കിയാണ് ബാങ്കിനെ കബളിപ്പിച്ചത്.

99 ജനവരിയില്‍ ഇവര്‍ ബാങ്കുമായി ഇടപാട് തുടങ്ങുകയും ചുരുങ്ങിയ കാലം കൊണ്ട് ബാങ്കിന്റെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. പിന്നീട് ബില്ലുകളില്‍ കൃത്രിമം കാട്ടി ബാങ്കില്‍ നിന്നും ഇവര്‍ പണം തട്ടി. ബില്ലില്‍ കാണിച്ചതില്‍ നിന്നും കുറഞ്ഞ തോതില്‍ കാപ്പി നല്‍കി ഹിന്ദുസ്ഥാന്‍ ലിവറിനെയും ഇവര്‍ കബളിപ്പിച്ചു.

കുട്ടയ്യയും വിക്രം കുട്ടയ്യയും ഡയറക്ടര്‍മാരായിരുന്ന ഒരു പ്ലാന്റേഷന്‍ കമ്പനിയുടെ പേരില്‍ എറണാകുളത്തെ മറ്റൊരു ബാങ്കില്‍ നിന്നും 3.45 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

കുട്ടയ്യയുടെ സ്ഥാപനം ഇടപാട് തുടങ്ങിയ കാലത്ത് ബാങ്കിന്റെ ചീഫ് മാനേജര്‍മാരായിരുന്ന വേണുഗോപാല്‍ വാര്യരും മാത്തുക്കുട്ടിയും സസ്പെന്‍ഷനിലാണ്. ബാങ്കിലെ മറ്റ് ചില ജീവനക്കാര്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടയ്യയുടെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+