Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേകന്നൂര്‍: പുസ്തക പ്രസാധകനു നേരെ വധശ്രമം

കൊണ്ടോട്ടി: ചേകന്നൂര്‍ മൗലവിയെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ച പ്രസാധകനു നേരെ വധശ്രമം. ചേകന്നൂര്‍ മൗലവി: ജീവിതവും ദര്‍ശനവും എന്ന പുസ്തകം പ്രസിദ്ധീകരിച്ച വര പബ്ലിഷേഴ്സ് ഉടമ റസാക്ക് പയിമ്പ്രയോട്ടിക്കെതിരേയാണ് വധശ്രമം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ , വീട്ടുമുറ്റത്തോടു ചേര്‍ന്നുള്ള ഉയര്‍ന്ന പറമ്പില്‍ നിന്ന് റസാക്കിന്റെ തലയ്ക്കു നേരെ കരിങ്കല്‍ ബോളര്‍ എറിയുകയായിരുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം പ്രസാധകര്‍ക്ക് ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നു. കത്തുകളില്‍ ഒന്നില്‍ ചേകന്നൂരിനെ കൊന്നു കുഴിച്ചിട്ടത് കൊണ്ടോട്ടിക്കടുത്താണെന്നും അതിനടുത്തു തന്നെ പ്രസാധകനെയും കുഴിച്ചിടുമെന്നും പറഞ്ഞിരുന്നു.

ചേകന്നൂരിന്റെ മൗലികചിന്തകള്‍ക്കു മുന്നില്‍ ബലഹീനരായിത്തീര്‍ന്ന പുരോഹിതര്‍ നരഹത്യയ്ക്കു നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് വര യില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ജീവചരിത്ര രചയിതാവായ എം.പി.അഹമ്മദുണ്ണി മൗലവിക്കും മുഖവുര എഴുതിയ ഡോ. എം.എന്‍.കാരശ്ശേരിക്കും ഇതേ രീതിയിലുള്ള കത്തുകള്‍ കിട്ടിയിരുന്നു. മൗലവിയുടെ തിരോധാനവാര്‍ഷികമായ ജൂലായ് 29 ന് സക്കറിയയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇതിന്റെ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞു. രണ്ടാം പതിപ്പിന്റെ പ്രസിദ്ധീകരണത്തിന് ശ്രമം നടക്കുകയാണ്.

വധശ്രമം സംബന്ധിച്ച് പ്രസാധകന്റെ പിതാവ് കൊട്ടപ്പുറം പയമ്പ്രോട്ട് മുഹമ്മദലി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+