Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയില്‍ സീറ്റിന് ബിജെപി തന്ത്രം

ദില്ലി: കേരള നിയമസഭയില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ ബിജെപി ശ്രമം തുടങ്ങി. ഇതിനുള്ള തന്ത്രങ്ങളാവിഷ്കരിച്ചു നടപ്പിലാക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം നിര്‍ദ്ദേശം നല്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി യോഗത്തിനു ശേഷം ജനവരി ആറ് ശനിയാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയ്ക്കു വിജയസാധ്യതയുള്ള കാസര്‍കോട് ജില്ലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മധ്യതിരുവിതാംകൂറില്‍ നില മെച്ചപ്പെടുത്താനുള്ള പരിപാടികള്‍ ആവിഷ്കരിക്കാനും നിര്‍വാഹകസമിതിയില്‍ തീരുമാനമായി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും സഹായിക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ഘടകത്തിനു ലഭിച്ച നിര്‍ദ്ദേശം. ഏതു മുന്നണി അധികാരത്തില്‍ വരുമെന്നതിനെക്കുറിച്ചു ചിന്തിക്കാതെ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും എല്ലാ മണ്ഡലങ്ങളിലും നില മെച്ചപ്പെടുത്താനും പ്രവര്‍ത്തിക്കാന്‍ കേന്ദ്രം സംസ്ഥാന ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു.

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിനു ശേഷം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും യോഗം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളുടെ കാര്യമാണ് ഈ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്.

കേരളത്തില്‍ 45 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണ്ണായക ശക്തിയായി ബിജെപി വളര്‍ന്നിട്ടുണ്ടെന്ന് സി.കെ.പത്മനാഭനും പി.പി.മുകുന്ദനും യോഗത്തെ അറിയിച്ചു. പ്രധാനമന്ത്രിയുടെ കുമരകത്തെ അവധിക്കാലം പാര്‍ട്ടിക്കു പുത്തന്‍ ഉണര്‍വു പകര്‍ന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബൂത്തു പിടുത്തം നടക്കാന്‍ സാധ്യതയുണ്ടെന്ന് പത്മനാഭനും മുകുന്ദനും യോഗത്തെ അറിയിച്ചു. ഇത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+