Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനവരി 10 ബുധനാഴ്ച പണിമുടക്കും. ആള്‍ ഇന്ത്യാ സ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തതനുസരിച്ചാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്കരണ നയം അവസാനിപ്പിക്കുക, സര്‍ക്കാര്‍ വകുപ്പുകള്‍ സ്വകാര്യവല്കരിക്കാതിരിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക, നിയമനനിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.

കേരള എന്‍ജിഒ യൂണിയന്‍, കെഎസ്ടിഎ, കെജിഒഎ, കേരള എന്‍ജിഒ ഫ്രണ്ട്, കേരള എന്‍ജിഒ സെന്റര്‍, കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍, കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റാഫ് യൂണിയന്‍, കേരള ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍, കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍, കേരള പിഎസ്സി എംപ്ലോയീസ് യൂണിയന്‍, കേരള ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റാഫ് അസോസിയേഷന്‍, എകെപിസിടിഎ, കെജിജിസിടി, കെപിടിഎ, കെജിഎന്‍എ, കേരളാ ടീച്ചേഴ്സ് സെന്റര്‍, കേരളാ ടീച്ചേഴ്സ് ഫ്രണ്ട് എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.

സംസ്ഥാന ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഭരണച്ചെലവുകള്‍ കുറയ്ക്കാന്‍ തയ്യാറാണെന്ന ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം നിര്‍ബന്ധിക്കുകയാണെന്ന് ഈ സംഘടനകളുടെ നേതാക്കള്‍ ജനവരി അഞ്ച് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സി.എച്ച്.അശോകന്‍, കെ.വരദരാജന്‍, റഷീദ് കണിച്ചേരി, ആര്‍.വിജയന്‍, കല്ലട നെപ്പോളിയന്‍, രാഘവേന്ദ്രന്‍ പോറ്റി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+