കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാസിമിനെതിരെ നഷ്ടപരിഹാരത്തിന് ഹര്‍ജി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാവൂര്‍ ഗ്രാസിം ഫാക്ടറിയിലെ മലിനീകരണം മൂലം അര്‍ബുദം ബാധിച്ചതിന് കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

ഗ്രാസിം ഫാക്ടറി നടത്തുന്ന മലിനീകരണത്തിനെതിരെ സമരം നടത്തുകയും ഒടുവില്‍ അര്‍ബുദം ബാധിച്ച് മരണമടയുകയും ചെയ്ത കെ.എ.റഹിമാന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ജനവരി ഒമ്പത് ചൊവാഴ്ച റഹിമാന്റെ സഹോദരന്‍ വഴക്കാട് മുഹമ്മദാജിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജിയിന്മേല്‍ ഗ്രാസിം അധികൃതര്‍ക്ക് കോഴിക്കോട് സബ്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനവരി 11 വ്യാഴാഴ്ച വാദം ആരംഭിക്കും.

ഗ്രാസിം ഫാക്ടറി പുറത്ത് വിടുന്ന മലിനമായ വായു മൂലം ചെവിയും മൂക്കും അടഞ്ഞ നിലയില്‍ 10 വര്‍ഷം മുമ്പ് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഹമ്മദാജി ഹര്‍ജിയില്‍ പറയുന്നു. പിന്നീട് സ്ഥിതി വഷളാവുകയും മുഹമ്മദാജിക്ക് അര്‍ബുദമുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റേഡിയോ തെറാപ്പി ചികിത്സയ്ക്ക് വിധേയനായിരിക്കുകയാണ് മുഹമ്മദാജി.

ഗ്രാസിം മൂലമുള്ള മലിനീകരണം ഒന്ന് കൊണ്ട് മാത്രമാണ് തനിക്ക് അര്‍ബുദം ബാധിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഗ്രാസിം ഫാക്ടറി മൂലം മലിനമായ ചാലിയാറിന്റെ കരയിലുള്ള ഗ്രാമങ്ങളില്‍ കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പല വിദഗ്ധ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 213 പേര്‍ ഗ്രാസിം ഫാക്ടറി മൂലം നാല് വര്‍ഷം കൊണ്ട് അര്‍ബുദം ബാധിച്ച് മരണമടഞ്ഞതായി വഴക്കാട് ഗ്രാമപഞ്ചായത്ത് നടത്തിയ സര്‍വെയില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താനടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ ഗ്രാസിമിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ മൂണ്‍ലൈറ്റ് കെംഫാബ് എന്ന കമ്പനിക്ക് കൈമാറാന്‍ ഗ്രാസിം ശ്രമിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X