Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം: നേതാക്കള്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: ജനുവരി 10 ബുധനാഴ്ച സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ നടന്ന അക്രമസംഭവത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റം നടന്നതിന് ഇടതുപക്ഷ സര്‍വീസ് സംഘടനാ നേതാക്കള്‍ മാപ്പ് പറഞ്ഞു.

തങ്ങളുടെ ഭാഗത്തു നിന്ന് മാത്രമല്ല അക്രമമുണ്ടായതെന്നും പണിമുടക്കാത്ത സംഘടനകളിലെ ജീവനക്കാരും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ജനുവരി 12 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സി.ഇ.അശോകന്‍, കെ.വരദരാജന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

അക്രമം നടക്കുന്ന സ്ഥലത്തിനടുത്തെത്തിയതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

പണിമുടക്കിയ സംഘടനകളിലെ ജീവനക്കാരെ മറ്റ് സംഘടനകളില്‍ പെട്ടവര്‍ ആക്രമിക്കകുയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+