Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ഗോഡ്-തിരുവനന്തപുരം ജലപാത വരുന്നു

തിരുവനന്തപുരം: കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയുള്ള ജലപാത വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 154.67 കോടി രൂപയുടെ പദ്ധതി തയാറാക്കി.

കേരളത്തിന്റെ കായലോര വിനോദസഞ്ചാര സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനാണിതെന്ന് ടൂറിസം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ ജനവരി 12 വെള്ളിയാഴ്ച അറിയിച്ചു. 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത പൂര്‍ത്തിയായാല്‍ വിനോദസഞ്ചാരികള്‍ക്ക് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കുടില്‍വള്ളത്തില്‍ സഞ്ചരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

722 മീറ്റര്‍ നീളമുള്ളശിവഗിരിയിലെ തുരങ്കം ഉള്‍പ്പടെയുള്ള മൂന്ന് തുരങ്കങ്ങള്‍ ജലയാത്രയിലെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. യഥാസമയത്ത് ധനസഹായം ലഭിക്കുകയാണെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

ജലപാതയുടെ തിരുവനന്തപുരം-കൊല്ലം ഭാഗം ആക്കുളം, വേളി വഴി പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം വരെയുണ്ടാകും. ആകര്‍ഷണീയമായ വേമ്പനാട്, അഷ്ടമുടി, കായംകുളം കായലുകള്‍ വഴിയായിരിക്കും ജലപാതയുടെ കൊല്ലം-കൊച്ചി ഭാഗം കടന്നുപോവുകയെന്നും മന്ത്രി വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+