Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് നേടാന്‍ കെഎസ്യു നേതാക്കളും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിനുള്ള അവകാശവാദവുമായി കെഎസ്യു നേതാക്കളും രംഗത്ത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ 40 ശതമാനം തങ്ങള്‍ക്കു വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം ആവശ്യമുന്നയിച്ചിട്ടുണ്ട്. അതില്‍ ഒരു പങ്ക് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കെഎസ്യു നേതാക്കളുടെ നിലപാട്.

ഒരേ സമയം യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലും പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പേരിലാവും സീറ്റിന് അവകാശവാദമുന്നയിക്കുക. സീറ്റിനായി രംഗത്തെത്തിയിട്ടുള്ള വിദ്യാര്‍ത്ഥി നേതാക്കളില്‍ എല്ലാ ഗ്രൂപ്പുകാരും ഉള്‍പ്പെടുന്നു.

ഐ ഗ്രൂപ്പ് മൂന്ന് സീറ്റുകള്‍ക്കാണ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയുടെ മകന്‍ സക്കീര്‍ ഹുസൈന് സീറ്റ് നല്കണമെന്നാണ് ഐ വിഭാഗം കെഎസ്യുക്കാരുടെ പ്രധാന ആവശ്യം. പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലൊന്ന് സക്കീറിനു വേണ്ടി ചോദിക്കുന്നതിന് കരുണാകരന്റെ അനുമതിയും ഇവര്‍ നേടിയിട്ടുണ്ട്. ചെമ്പഴന്തി അനില്‍, എം.മണികണ്ഠന്‍ എന്നിവര്‍ക്കും സീറ്റു നല്കണമെന്ന് ഐ ഗ്രൂപ്പ് നിര്‍ദ്ദേശിക്കുമെന്നറിയുന്നു.

കെഎസ്യുവിലെ എ ഗ്രൂപ്പ് അഞ്ച് സീറ്റുകള്‍ക്കു വേണ്ടിയാണ് വാദിക്കുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് സതീശന്‍ പാച്ചേനി, ജയ്സണ്‍ ജോസഫ്, സജീന്ദ്രന്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും സീറ്റ് നല്കണമെന്ന ആവശ്യം ഗ്രൂപ്പ് നേതാക്കള്‍ക്കു മുമ്പാകെ ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.

സതീശന്‍ പാച്ചേനി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നയാളാണ്. കെഎസ്യു മുമ്പ് പുറത്തിറക്കിയ കലാശാല മാസികയുടെ എഡിറ്ററായ സജീന്ദ്രനാകട്ടെ വൈക്കം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടയാളും. എന്‍എസ്യു വര്‍ക്കിങ് കമ്മിറ്റിയംഗമായ ജയ്സണ്‍ ജോസഫിന് എറണാകുളം ജില്ലയില്‍ സീറ്റു നല്കണമെന്നാണ് ആവശ്യം.

പാലക്കാട് ജില്ലയില്‍ വി.കെ.ശ്രീകണ്ഠന് സീറ്റു നല്കണമെന്ന് മൂന്നാം ഗ്രൂപ്പിലെ വിദ്യാര്‍ത്ഥി നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. അടുത്തയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തിനു മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നേടാനുള്ള ശ്രമത്തിലാണ് വിദ്യാര്‍ത്ഥി നേതാക്കള്‍.

ഐ ഗ്രൂപ്പിന് കരുണാകരന്റെ ആശിര്‍വാദം ലഭിച്ചിട്ടുണ്ടെന്നറിയുന്നു. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ല എന്ന നിലപാടാണ് മറ്റു ഗ്രൂപ്പുകളിലെ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+