സിപിഎം പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
കോഴിക്കോട്: സിപിഎം- മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്ക്കുന്ന നാദാപുരം പാറക്കടവില്‍ ജനവരി 13 ശനിയാഴ്ച ഒരു സിപിഎം പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു.
പാറക്കടവ് അങ്ങാടിക്കടുത്ത് വെച്ച് ശനിയാഴ്ച വൈകീട്ട് ഡിവൈഎഫ്ഐ ചെക്യാട് യൂണിറ്റ് പ്രസിഡന്റ് പുത്തന്‍ വീട്ടില്‍ സന്തോഷ്(27) ആണ് വെടിയേറ്റു മരിച്ചത്. ചെക്യാട് നിന്ന് താനക്കോട്ടൂരിലെ ബന്ധുവീട്ടിലേക്ക് സുഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് സന്തോഷിന് വെടിയേറ്റത്.
മുസ്ലീം ലീഗുകാരാണ് വെടിവെച്ചതെന്ന് സിപിഎം ആരോപിച്ചു. ചാമക്കാല്‍ വീട്ടില്‍ നിന്നാണ് വെടിവെപ്പുണ്ടായതെന്നും പറയുന്നു.
വെടിയേറ്റ സന്തോഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച സന്തോഷ് നിര്‍മ്മാണ തൊഴിലാളിയാണ്. കണാരന്‍ അച്ഛനും ജാനകി അമ്മയുമാണ്. ബാബു, സജിനി, സീന, ഷാജി എന്നിവര്‍ സഹോദരങ്ങളും.
സംഘര്‍ഷം നിലനില്‍ക്കുന്ന ചെക്യാട്, മുടവന്തേരി, തൂണേരി, വളയം, ചെറുമോത്ത് പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ പൊലീസ് നിയമപ്രകാരം 15 ദിവസത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications