Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികത്തൊഴിലാളികളെ യാചകരാക്കിയതില്‍ പ്രതിഷേധം

ദില്ലി: അടുത്ത സെന്‍സസില്‍ ലൈംഗികത്തൊഴിലാളികളെ യാചകരുടെ കൂട്ടത്തില്‍ പെടുത്തുന്നതിനെതിരെ ലൈംഗികത്തൊഴിലാളികളുടെ സംഘടന പ്രതിഷേധിച്ചു.

ഭാരതീയ പതിത ഉദ്ധാര്‍ സഭയാണ് ലൈംഗികത്തൊഴിലാളികളെ യാചകരുടെ കൂട്ടത്തില്‍ പെടുത്തുന്നതിനെതിരെ ജനവരി 16 ചൊവാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങളുടെ പ്രതിഷേധമറിയിച്ചുകൊണ്ട് സംഘടന ആഭ്യന്തരവകുപ്പിനും സെന്‍സസ് കമ്മിഷനും കത്തയച്ചു.

വാര്‍ത്താക്കുറിപ്പില്‍ നിന്നാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്ന് സംഘടനയുടെ പ്രസിഡന്റ് കൈരതി ലാല്‍ ഭോല പറഞ്ഞു. ഒരു തരത്തിലും നീതീകരിക്കാനാവാത്തതാണ് ഈ നീക്കമെന്ന് ഭോല സൂചിപ്പിച്ചു.

ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ആരോഗ്യകാര്‍ഡുകളും നല്‍കുന്നുണ്ട്. അവരില്‍ നിന്ന് നികുതി ഈടാക്കുന്നുമുണ്ട്. എന്നിട്ടും ലൈംഗികത്തൊഴിലാളികളെ യാചകരുടെ കൂട്ടത്തില്‍ പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല-അദ്ദേഹം പറഞ്ഞു.

ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയില്ലെങ്കില്‍ തങ്ങള്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഭോല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+