തീരുമാനം മാറ്റരുതെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാറ്റരുതെന്ന് ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗരേഖകളില്‍ മാറ്റം വരുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് ടീച്ചേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ താമസിയാതെ ആരോഗ്യമന്ത്രി വി.സി.കബീറിനെ കണ്ട് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ആരോഗ്യവകുപ്പ് പ്രത്യേക സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെയാണ് സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കിയതെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications