മദ്യദുരന്തം: കുറ്റപത്രം 25നു മുമ്പ്
കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ജനവരി 25 വ്യാഴാഴ്ചയ്ക്കു മുമ്പ് സമര്‍പ്പിക്കും. കേസിലെ ആദ്യപ്രതിയെ അറസ്റു ചെയ്തിട്ട് 25ന് മൂന്നു മാസം തികയും.
അതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് പ്രത്യേക പരിഗണന ലഭിച്ചേക്കുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം നീക്കങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും സ്വാധീനമുള്ള മണിച്ചനും സംഘവും ജാമ്യത്തിലിറങ്ങിയാല്‍ അത് പിന്നീടുള്ള അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് സംഘത്തിന് ആശങ്കയുണ്ട്.
ഐജി സിബിമാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ നാല്പതോളം ഉണ്ടാകുമെന്നാണ് കരുതുന്നത്. മണിച്ചന്‍ തന്നെയായിരിക്കും ഒന്നാം പ്രതി. എന്നാല്‍ മറ്റു പ്രതികളെക്കുറിച്ചൊന്നും അന്തിമരൂപമായിട്ടില്ല.
മണിച്ചനടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ജനവരി 16 ചൊവാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. അതേസമയം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനനുസരിച്ചായിരിക്കും ഇനിയുള്ള പ്രതികളുടെ കീഴടങ്ങല്‍ എന്ന് അറിയുന്നു. കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മഹേഷ്, സല്യൂട്ടന്‍, അഷറഫ് എന്നിവര്‍ ഇനിയും കീഴടങ്ങാനുണ്ട്.












Click it and Unblock the Notifications