Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെത്തിയ കപ്പല്‍ ജീവനക്കാര്‍ക്ക് മലമ്പനി

കൊച്ചി: കൊച്ചി തുറമുഖത്തെത്തിയ ഉക്രെയിന്‍ കപ്പലില്‍ ഒരാളുടെ മരണത്തിനിടയാക്കിയ മലമ്പനി മറ്റ് ജീവനക്കാരിലേക്കും പടരുന്നു. രോഗബാധിതരായി ഏഴു പേരെ കൂടി ജനുവരി 18 വ്യാഴാഴ്ച പനയപ്പിള്ളി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 13 ആയി. ചിലരുടെ നിലയില്‍ ആശങ്കയുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.

ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നിന്ന് തോട്ടണ്ടിയുമായി കൊച്ചിയിലെത്തിയ കോണ്ടിഗ്ലോറി കപ്പലിലെ ജീവനക്കാര്‍ക്കാണ് മലമ്പനി പിടിപെട്ടത്. ആഫ്രിക്കന്‍ മലമ്പനിയാണ് ഇതെന്ന് രക്തപരിശോധനയില്‍ സ്ഥിരീകരിച്ചു. ഒരാഴ്ചയായി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ തുറമുഖത്തെ അഞ്ഞൂറോളം തൊഴിലാളികള്‍ പണിക്ക് കയറിയിരുന്നു.

കപ്പലിലെ ജീവനക്കാരനായ സുദ്കോവ് സെന്‍ഡ്ര (34) ആണ് ജനവരി 12ന് ഗൗതം ആശുപത്രിയില്‍ മരിച്ചത്. അതിന് തൊട്ടുമുമ്പത്തെ ദിവസം പുറങ്കടലിലായിരുന്ന കപ്പലില്‍ ബോട്ടില്‍ ചെന്ന് ഡോക്ടര്‍മാരുടെ സംഘം രോഗബാധിതനായ ഐവാന്‍ ക്രിസ്റോഫ് എന്ന ജീവനക്കാരനെയും ആശുപത്രിയിലെത്തിച്ചിരുന്നു.

സുദ്ഗോവിന്റെ മരണശേഷം കപ്പല്‍ തുറമുഖം വിട്ടെങ്കിലും സബ് എഞ്ചിനീയര്‍ ആന്‍ഡിയ ക്രിസ്റോവിന് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് തിരിച്ചെത്തി വീണ്ടും നങ്കൂരമിടുകയായിരുന്നു. തുടര്‍ന്ന ് രക്തപരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി.

മലമ്പനി പരത്തുന്ന തരം കൊതുകുകളുള്ള കൊച്ചിയില്‍ സംഭവം കടുത്ത ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തുറമുഖത്ത് വന്ന കപ്പലിലെ ജീവനക്കാര്‍ മലമ്പനി മൂലം മരിച്ചതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പോര്‍ട്ട് ട്രസ്റ് ചെയര്‍മാനെ ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മേയര്‍ സി.എം.ദിനേശ്മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+