കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിച്ചന്റെ സ്പിരിറ്റ് എക്സൈസിന് കൈമാറി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മണിച്ചന്റെ രഹസ്യ ഗോഡൗണുകളില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത സ്പിരിറ്റ് എക്സൈസിന് കൈമാറി.

ഹൈക്കോടതി നിര്‍ദേശപ്രകാരം ജനവരി 18 വ്യാഴാഴ്ചയാണ് സ്പിരിറ്റ് എക്സൈസിന് കൈമാറിയത്. ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ കണക്കെങ്കിലും എക്സൈസ് കണക്കെടുത്തപ്പോള്‍ 56,000 ലിറ്റര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഭൂഗര്‍ഭ അറയില്‍ നിന്നും സ്പിരിറ്റ് എടുക്കാനായി യന്ത്രങ്ങളുപയോഗിച്ച് മാന്തിയപ്പോള്‍ ചോര്‍ച്ച ഉണ്ടായി സ്പിരിറ്റ് നഷ്ടപ്പെട്ടിരിക്കാമെന്നാണ് പൊലീസും എക്സൈസും കരുതുന്നത്.

എക്സൈസ് ഏറ്റുവാങ്ങിയ സ്പിരിറ്റിന് കാല്‍ കോടി രൂപയോളം വില വരും. ഇത് ലേലം ചെയ്യണമോ നശിപ്പിച്ചുകളയണമോ എന്ന കാര്യം ഹൈക്കോടതി ഉത്തരവ് വന്ന ശേഷമേ തീരുമാനിക്കുകയുള്ളു എന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. സ്പിരിറ്റ് തല്‍ക്കാലം പൊലീസ് കാവലോടെ മണിച്ചന്റെ രഹസ്യ ഗോഡൗണുകളില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X