കടലിനടിയിലൂടെ കേബിള്‍: റിലയന്‍സിന് വന്‍പദ്ധതി
മുംബൈ: സിംഗപ്പൂരിലെയും മലേഷ്യയിലെയും കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് കടലിനടിയിലൂടെ ഓപ്റ്റിക് ഫൈബര്‍ കേബിളിടാന്‍ റിലയന്‍സ് പദ്ധതി.
ഹൈദരാബാദിലെയും വിശാഖപട്ടണത്തിലെയും നഗരങ്ങളെ മലേഷ്യയും സിംഗപ്പൂരുമായി ഓപ്റ്റിക് ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിക്കാനുള്ളതാണ് 30 കോടി ഡോളറിന്റെ (ഏകദേശം 1500 കോടി രൂപ) ഈ പദ്ധതി.ഇന്ത്യയില്‍ ബാന്‍ഡ് വിഡ്ത്ത് കൂടിയ ഓപ്റ്റിക് ഫൈബര്‍ ശൃംഖലയുണ്ടാക്കാനുള്ള റിലയന്‍സിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.അതിവേഗത്തില്‍ ഇന്റര്‍നെറ്റിലൂടെ വിവരങ്ങളും ശബ്ദവും കൈമാറാനുള്ള സൗകര്യം ഇന്ത്യയിലും ലഭ്യമാക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.
സിംഗപ്പൂരിലെ സ്റാര്‍ ഹബ് ,മലേഷ്യയിലെ മാക്സിസ് കമ്മ്യൂണിക്കേഷന്‍സ് എന്നീ വാര്‍ത്താവിനിമയക്കമ്പനികളുമായാണ് 1500 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് റിലയന്‍സ് ചര്‍ച്ച പുരോഗമിക്കുന്നത്.ഓരോരുത്തരും 500 കോടി രൂപ വീതം പദ്ധതിയില്‍ മുടക്കും.മാക്സിസ് കമ്മ്യൂണിക്കേഷന്‍സിലും സ്റാര്‍ ഹബിലും ബ്രിട്ടീഷ് ടെലികോം മുതല്‍ മുടക്കിയിട്ടുണ്.
ഇന്ത്യയില്‍ റിലയന്‍സിനെക്കൂടാതെ ഭാരതി ടെലിവെന്‍ചേഴ്സ്, ഡിഷ്നെറ്റ് ഡിഎസ്എല്‍ എന്നീ കമ്പനികള്‍ക്കും കടലിനടിയിലൂടെ ഓപ്റ്റിക് ഫൈബര്‍ കേബിളിടാനുള്ള പദ്ധതിയുണ്ട്.












Click it and Unblock the Notifications