കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്ട്വെയര്‍ മേഖല ഭദ്രം

  • By Staff
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ സാമ്പത്തികമേഖലയിലെ മാന്ദ്യം നെഞ്ചിടിപ്പോടെ നോക്കിനില്‍ക്കുന്ന ഇന്ത്യന്‍ സോഫ്ട്വെയര്‍ കമ്പനികള്‍ക്ക് പേടിക്കാനൊന്നുമില്ലെന്ന് വിദഗ്ധര്‍.

അമേരിക്ക മാത്രമല്ല ഇന്ത്യന്‍ സോഫ്ട്വെയര്‍ കമ്പനികളുടെ മാര്‍ക്കറ്റ് എന്നതു തന്നെയാണ് ഇന്ത്യന്‍ കമ്പനികളുടെ സുരക്ഷയ്ക്ക് കാരണമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്ട്വെയര്‍ ആന്റ് സര്‍വീസ് കമ്പനീസ് (നാസ്കോം) പ്രസിഡന്റ് ദേവാംഗ് മേത്ത പറയുന്നു. ആസ്ട്രേലിയയെയും അയര്‍ലണ്ടിനെയും പോലുള്ള രാജ്യങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ ലക്ഷ്യമിട്ടു കഴിഞ്ഞെന്നും മേത്ത വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടായ തളര്‍ച്ച ഇന്ത്യന്‍ സോഫ്ട്വെയര്‍ രംഗത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രമുഖ കമ്പനികളായ കൊംപാക്ക്, ഇന്റല്‍, ആപ്പിള്‍, മൈക്രോസോഫ്ട് എന്നിവയ്ക്ക് ഈയിടെ വളര്‍ച്ചാ മാന്ദ്യം നേരിട്ടിരുന്നു.

എന്നാല്‍ വിവിധ മേഖലകളില്‍ സേവനം നല്‍കുന്നതിനാല്‍ ഏതെങ്കിലും ഒരു മേഖലയിലെ തളര്‍ച്ച ഇന്ത്യന്‍ കമ്പനികളെ ബാധിക്കില്ലെന്ന് മേത്ത ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 6.2 ബില്ല്യണ്‍ ഡോളറിന്റെ സോഫ്ട്വെയര്‍ കയറ്റുമതി നടക്കുമെന്നാണ് കരുതുന്നതെന്ന് മേത്ത പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X