കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷ് ഇന്ന് അധികാരമേല്ക്കും

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പുതിയ യുഎസ് പ്രസിഡണ്ടായി ബുഷ് ജനവരി 20 ശനിയാഴ്ച അധികാരമേല്ക്കും.

വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ബുഷ് അമേരിക്കയുടെ 43 ാമത് പ്രസിഡണ്ടായി അധികാരമേറ്റെടുക്കും.അമേരിക്കയില്‍ ശനിയാഴ്ച രാത്രിയാണ് ബുഷിന്റെ സ്ഥാനാരോഹണച്ചടങ്ങ്.

സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ഇപ്പോഴത്തെ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ ജനവരി 19വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തോടുള്ള വിടവാങ്ങല്‍ പ്രസംഗം നടത്തി.അമേരിക്കയ്ക്ക് ലോകത്തില്‍ നിന്ന് ഒരിക്കലും ഒറ്റപ്പെട്ടു നില്ക്കാന്‍ കഴിയില്ലെന്നും അമേരിക്ക അങ്ങിനെ ചെയ്തുകൂടെന്നും ക്ലിന്റണ്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.അമേരിക്കയുടെ പ്രതിരോധശേഷിയും സമ്പന്നതയും ലോകത്തെ നയിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുന്നു- കിന്റണ്‍ പറഞ്ഞു.

നമ്മുടെ മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ ലോകസമാധാനത്തെയും സ്വാതന്ത്യ്രത്തെയും മുന്നോട്ട് നയിക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞു.20 നൂറ്റാണ്ടില്‍ അമേരിക്ക നടത്തിയ യുദ്ധത്തില്‍ നിന്ന് അമേരിക്ക പഠിച്ച പാഠം അതാണ് -ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു.

പുതുതായി സ്ഥാനമേല്ക്കുന്ന ബുഷ് തിരഞ്ഞെടുപ്പു പ്രചരണക്കാലത്ത് ഉയര്‍ത്തിക്കാട്ടിയ നാലു അജണ്ടകള്‍ നടപ്പില്‍ വരുത്താനായിരിക്കും പ്രധാനമായും ശ്രമിയ്ക്കുക.വിദ്യാഭ്യാസച്ചെലവു വെട്ടിച്ചുരുക്കുക,നികുതി വെട്ടി കുറയ്ക്കുക,ആരോഗ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തുക,സൈന്യത്തെ ആധുനികവല്ക്കരിക്കുക എന്നിവയാണ് ബുഷിന്റെ നാലു പ്രിയപ്പെട്ട വാഗ്ദാനങ്ങള്‍.

ഇതില്‍ വിദ്യാഭ്യാസത്തിനാണ് പ്രഥമപരിഗണന നല്കുകയെന്ന് ബുഷ് പ്രഖ്യാപിച്ചുകഴിഞ്ഞു.ഇതിനു പിന്നാലെ 1.3 ലക്ഷം കോടി ഡോളറിന്റെ നികുതി വെട്ടിച്ചുരുക്കല്‍ പദ്ധതി നടപ്പാക്കും.അമേരിക്കയുടെ ആരോഗ്യനയത്തില്‍ കാര്യമായ അഴിച്ചു പണി നടത്താനും ബുഷിന് പദ്ധതിയുണ്ട്.

ബുഷ് ഭരണകൂടം നടപ്പാക്കാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസ ബില്‍ സ്റേറ്റുകള്‍ക്ക് ധാരാളം സ്വാതന്ത്യ്രം അനുവദിക്കുന്ന ഒന്നായിരിക്കും.വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ സ്റേറ്റുകള്‍ക്ക് പൂര്‍ണ്ണാധികാരം നല്കും.ചാര്‍ട്ടര്‍ സ്കൂളുകളാണ് ബുഷിന്റെ ഒരു പ്രധാനപദ്ധതി.ഇതിനായി 30കോടി ഡോളര്‍ ചെലവഴിക്കും.കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വായിക്കാന്‍ പഠിപ്പിക്കാനുള്ള പദ്ധതിയ്ക്ക് 5 കോടി ഡോളര്‍ ചെലവഴിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X