Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കോലഞ്ചേരി: കോലഞ്ചേരി കദളികണ്ടത്തില്‍ മത്തായിയുടെ മകന്‍ എല്‍ദോസി (33) നെ ജനുവരി 23 ചൊവാഴ്ച പുലര്‍ച്ചെ മൂന്ന്മണിയോടെ വീടിന് സമീപമുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു മൃതദേഹം.

സമീപവാസിയുമായി പറമ്പിന്റെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന പാലമരത്തെച്ചൊല്ലി എല്‍ദോസ് തര്‍ക്കത്തിലായിരുന്നു. തിങ്കളാഴ്ച പകല്‍ മരം മുറിക്കാന്‍ ചിലരെത്തിയിരുന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് മരംവെട്ട് നിര്‍ത്തിവച്ചു.

ചൊവാഴ്ച പുലര്‍ച്ചെ മരം മുറിക്കുന്ന ശബ്ദവും പട്ടി കുരയ്ക്കുന്നതും കേട്ട് എല്‍ദോസ് ഉണര്‍ന്ന് ടോര്‍ച്ചുമെടുത്ത് പുറത്തിറങ്ങി. ഈ സമയം വീടിന് നേരെ കല്ലേറുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു.

പുറത്തേക്കിറങ്ങിയ എല്‍ദോസിനെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അയല്‍വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ആളെ കൂട്ടി തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് പറമ്പില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ എല്‍ദോസിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കരാറുകാരനായിരുന്നു എല്‍ദോസ്. ക്രിസ്റീനയാണ് ഭാര്യ. ഏകമകള്‍ എമിന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+