Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിട്ടുള്ള തിരഞ്ഞെടുപ്പ് മതി: രാഷ്ട്രപതി

ദില്ലി: രാജ്യത്ത്് നേരിട്ടല്ലാതെ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തന്റെ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ ശക്തിയായി വിമര്‍ശിച്ചു.

ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുന്ന വ്യവസ്ഥ ഭരണഘടനയില്‍ ചേര്‍ത്തത് നമ്മുടെ പൂര്‍വികര്‍ ചെയ്ത ധീരവും വിപ്ലവകരവുമായ നടപടിയായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശത്തിന് വേണ്ടി പാശ്ചാത്യ ജനത ഏകദേശം 100 വര്‍ഷം വരെ സമരം ചെയ്തുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കുമ്പോള്‍ ഉന്നതവര്‍ഗത്തിന്റെ കൈയില്‍ മാത്രം അധികാരം ഒതുങ്ങിപ്പോകില്ലെന്ന വിശ്വാസം ഭരണഘടനാ ശില്പികള്‍ക്കുണ്ടായിരുന്നു. നേരിട്ടല്ലാതെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കണമെന്ന് വാദിക്കുന്നവര്‍ ഈ വിശ്വാസം ഓര്‍ക്കണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.

രാജ്യത്തിന്റെ 52ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ കശ്മീരില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള തീരുമാനം ധീരമായ നടപടിയെന്ന് രാഷ്ട്രപതി വിശേഷിപ്പിച്ചു. ശത്രുതയുടെ അര്‍ത്ഥമില്ലായ്മ മറുവശത്തുള്ളവര്‍ മനസിലാക്കുമെന്നും സൗഹൃദത്തിനായുള്ള നമ്മുടെ ശ്രമങ്ങളോട് അവര്‍ പ്രതികരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-പാകിസ്ഥാനെ ഉദ്ദേശിച്ച് നാരായണന്‍ പറഞ്ഞു.

സമസ്തലോകത്തിന്റെയും സന്തോഷത്തെ കുറിച്ച് ഭാരതം എന്നും ചിന്തിച്ചിരുന്നുവെന്നും അദ്ദേഹംപറഞ്ഞു.

നമ്മുടെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും നിലനിര്‍ത്തിക്കൊണ്ട് തന്നെ ആഗോളവല്‍ക്കരണത്തെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞു. നീണ്ട സമരത്തിലൂടെ നേടിയ സ്വാതന്ത്യ്രം ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ അടിയറ വയ്ക്കേണ്ടി വന്നില്ലെന്നും നാരായണന്‍ പറഞ്ഞു.

ആഗോളതലത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ നീറുന്ന പ്രശ്നങ്ങളായ ദാരിദ്യ്രവും നിരക്ഷരതയും നിര്‍മാര്‍ജനം ചെയ്യാനാവും. ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ സംവിധാനങ്ങളും സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനവുമുണ്ടെങ്കില്‍ ഇത് പരിഹരിക്കാനാവുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

പഞ്ചായത്ത് തലം മുതല്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന രാഷ്ട്രീയാധികാരം പാര്‍ലമെന്റില്‍ വരെ നല്‍കുന്നതില്‍ യുക്തിയുണ്ട്. സ്ത്രീകള്‍ക്ക് രാഷ്ട്രീയാധികാരം നല്‍കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ മൂല്യച്യുതിയില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.

പരിസ്ഥിതി മലിനീകരണം ഭാരതം നേരിടുന്ന നീറുന്ന പ്രശ്നമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വികസനമെന്നാല്‍ ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നതും നൂറ്റാണ്ടുകളായി ഇവിടെ അധിവസിക്കുന്ന ആദിവാസികള്‍ക്ക് ദോഷമുണ്ടാക്കുന്നതുമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+