കൂട്ടക്കൊല: ജോലിക്കാരന്റെ മൊഴി തുമ്പുണ്ടാക്കി
കൊച്ചി: ആലുവ കൂട്ടക്കൊല കേസില്‍ പ്രധാനതുമ്പുണ്ടാക്കിയത് അഗസ്റിന്റെ കടയിലെ ജോലിക്കാരനാണെന്ന് സൂചന.
കൊലപാതകം നടന്ന ദിവസം ഈ ജോലിക്കാരനുമായാണ് കൊലയാളികള്‍ അഗസ്റിന്റെ വീട്ടിലെത്തിയതെന്നാണ് അനുമാനം. ജോലിക്കാരന്‍ മുട്ടിവിളിച്ചതുകൊണ്ടാണ് അഗസ്റിന്റെ അമ്മ വാതില്‍ തുറന്നതെന്നാണ് കരുതുന്നത്.
അതേ സമയം കൊലപാതകത്തെ പറ്റി ഇയാള്‍ക്ക് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
ബുധനാഴ്ച കിട്ടിയ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പഠിച്ചുവരികയാണ്.












Click it and Unblock the Notifications