ഹിന്ദുജ കേസ്: ബ്രിട്ടീഷ് മന്ത്രി രാജിവെച്ചു
ലണ്ടന്‍: ഹിന്ദുജ സഹോദരന്മാര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ട് നല്കാന്‍ സഹായിച്ച വടക്കന്‍ അയര്‍ലണ്ട് മന്ത്രി പീറ്റര്‍ മാന്റേല്‍ സണ്‍ രാജിനല്കി.
ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിനെ സ്വാധീനിച്ചാണ് ഹിന്ദുജമാര്‍ക്ക് പാസ്പോര്‍ട്ട് നല്കിയതെന്നാണ് മന്ത്രിക്കെതിരായുള്ള ആരോപണം.നേരത്തെ മാന്റേല്‍സണ്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.പിന്നീട് അദ്ദേഹം തന്നെ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഹിന്ദുജമാരില്‍ നിന്ന് ഏകദേശം അഞ്ചു കോടി രൂപയോളം സംഭാവന സ്വീകരിച്ചതായി മാന്റേല്‍സണ്‍ തന്നെ സമ്മതിക്കുകയായിരുന്നു.മാന്റേല്‍സണ്‍ കുറ്റക്കാരനാണെന്ന കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ ജനവരി 24 ബുധനാഴ്ച പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് മാന്‍ജസല്‍സണ്‍ രാജിനല്കിയത്.
മാന്റേല്‍സണ്‍ പകരം ഡോ.ജോണ്‍ റീഡിനെ വടക്കന്‍ അയര്‍ലണ്ടിന്റെ മന്ത്രിയായി നിയമിച്ചതായി ജനവരി 25 വ്യാഴാഴ്ച ടോണി ബ്ലയര്‍ അറിയിച്ചു.മാന്റേല്‍സന്റെ രാജി ലേബര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിരിക്കുകയാണ്.ഹിന്ദുജമാര്‍ക്ക് പാസ്പോര്‍ട്ട് നല്കിയതുമായി സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications