ഭൂകമ്പം: 130 പേര്‍ മരിച്ചു
ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 130 ആയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഏകദേശം 300 പേരെ കാണാതായിട്ടുണ്ട്.ഗുജറാത്തിലെ അഹമദാബാദിലാണ് ഭൂകമ്പം ഏറെ നാശം വിതച്ചത്. മരിച്ചവരില്‍ 110 പേരും അഹമദാബാദിലുള്ളവരാണെന്നാണ് സൂചന. ഇവിടെ ഏഴ് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ടെലിഫോണ്‍ സംവിധാനം തകരാറിലായത് വാര്‍ത്താവിനിമയത്തെ ബാധിച്ചിട്ടുണ്ട്.
അഹമദാബാദില്‍ രണ്ട് മിനിറ്റ് നേരം ഭൂകമ്പം നീണ്ടുനിന്നു. ഗുജറാത്തിലെ കലോലയില്‍ അഞ്ച് മിനിറ്റോളം ഭൂകമ്പം നീണ്ടുനിന്നതായി റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തിലെ ബറോഡ, ധീസ, സൂറത്ത് എന്നിവിടങ്ങളിലും ശക്തമായ തോതില്‍ തന്നെ ഭൂകമ്പമുണ്ടായി.
ഗുജറാത്തിലെ എന്ന സ്ഥലമാണ് റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ കേന്ദ്രത്തില്‍ ഭൂചലനത്തിന്റെ തീവ്രത 7.9 രേഖപ്പെടുത്തി. ഗുജറാത്തിലെ ജാംനഗര്‍, ഭവനഗര്‍, ധോറാജി, ജംഝോധ്പൂര്‍, ഗോണ്ടല്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ഉജ്ജയിന്‍, ഹോഷംഗാബാദ്, ജബല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ നിന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെക്കേ ഇന്ത്യയില്‍ ചെന്നൈയിലും പോണ്ടിച്ചേരിയിലും ജനവരി 26 വെള്ളിയാഴ്ച രാവിലെ നേരിയ തോതില്‍ ഭൂചലനമുണ്ടായി. പോണ്ടിച്ചേരിയില്‍ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുകയായിരുന്ന സ്റേഡിയത്തില്‍ നിന്നും ജനം പരിഭ്രാന്തരായി പരക്കം പാഞ്ഞു.
ദില്ലി, രാജസ്ഥാന്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും നേരിയ തോതില്‍ ഭൂചലനമുണ്ടായിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കൊത്തയിലും പരിസര പ്രദേശങ്ങളിലും രാവിലെ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജസ്ഥാനിലെ പല ചരിത്ര സ്മാരകങ്ങള്‍ക്കും ഭൂകമ്പത്തില്‍ കേടുപാടുകള്‍ പറ്റി. ജയ്സാല്‍മര്‍ കോട്ട, സലാം സിംഗ് കി ഹവേലി, ഹവാ പോല്‍ എന്നീ പ്രശസ്ത സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.












Click it and Unblock the Notifications