ഇന്ത്യയില്‍ നിന്ന് ആദ്യഹജ്ജ് വിമാനം പുറപ്പെട്ടു
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചു. ജനുവരി 26 വെള്ളിയാഴ്ച 2.30ന് സൗദിയ എയര്‍ലൈസന്‍സിന്റെ വിമാനത്തിലാണ് 296 ഹജ്ജ് തീര്‍ഥാടകര്‍ ജിദ്ദയിലേക്ക് തിരിച്ചത്.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആദ്യമായാണ് സൗദിയ എയര്‍ലൈന്‍സ് വിമാനസര്‍വീസ് നടത്തുന്നത്. ഫെബ്രുവരി എട്ട് വരെ സൗദിയ എയര്‍ലൈന്‍സും ഇന്ത്യന്‍ എയര്‍ലൈന്‍സും 22 വിമാനങ്ങളിലായി ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിക്കും.
അടുത്ത വിമാനം ശനിയാഴ്ച തിരിക്കും. ആകെ 6,534 തീര്‍ഥാടകരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിനായി പോകുന്നത്.
ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് എംഇഎസ് കോളജിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു മാത്രമേ ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുള്ളൂ.












Click it and Unblock the Notifications