ഭൂകമ്പം: 16മലയാളികള്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ഭൂകമ്പത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16 ആയി.

ഏറ്റവും ഒടുവില്‍ മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ മൂന്നു പേരെക്കൂടി തിരിച്ചറിഞ്ഞു.കൊട്ടാരക്കര ഏറത്ത് കുളക്കട പഞ്ചായത്ത് അംഗം രവീഷ് നിവാസില്‍ ഗീതാ ഭായിയുടെ ഭര്‍ത്താവിന്റെ അമ്മ കമലാക്ഷിയമ്മ (67) ,മകള്‍ സരസ്വതിയമ്മ (43) ,കൊച്ചുമകള്‍ മഞ്ജു എന്നിവരാണ് മരിച്ച മൂന്നു പേര്‍.

അലഹബാദിലെ സാഹലംബലിക്കാക്ക റോഡില്‍ വിശ്വകുഞ്ച് കോളനിയിലെ മംഗളം അപ്പാര്‍ട്ടുമെന്റിലായിരുന്നു 22 വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നത്.കൊല്ലം ചവറ സ്വദേശിയായ ഒരാളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ പട്ടണക്കാട് പഴങ്ങാട് വേലായുധന്‍കര്‍ത്തായുടെ മകള്‍ സതികുമാരിയുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

പൈങ്ങുളം മുട്ടാട്ടുമല ജോയിയുള്‍പ്പെടെ ഏഴംഗ കുടംബത്തിന്റെ മരണ വാര്‍ത്തയാണ് ആദ്യം ലഭിച്ചത്.അഹമ്മദാബാദിലെ ഫ്ലാറ്റ് തകര്‍ന്നാണ് ജോയിയും കുടുംബവും മരിച്ചത്.പത്തനംതിട്ട കുളക്കട കാക്കക്കുഴിത്തോട്ടത്തില്‍ കമലമ്മ,മകള്‍ സരസ്വതി,പൗത്രി മഞ്ജു എന്നിവരും മരിച്ചതായി ജനവരി 27 ശനിയാഴ്ച നാട്ടില്‍ വിവരം ലഭിച്ചു.പെരുമ്പാവൂരിലെ ഐമുറി കുന്നപ്പള്ളി പരേതനായ പൈലിയുടെ മകന്‍ കെ.പി.മാത്യുവാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍.ഗാന്ധിധാമില്‍ ബിഎസ്എഫ് ജവാനാണ് മാത്യു.ജോയിയുടെ കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+