അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്ന്
തിരുവനന്തപുരം: എംഎല്‍എയുടെ മകനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കേരള സര്‍വകലാശാല ജേര്‍ണലിസം വകുപ്പ് മേധാവിയെ മര്‍ദിച്ചതായി പരാതി.
ഫിബ്രവരി ഏഴ് ബുധനാഴ്ച ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മുറിയില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിച്ചുവെന്ന് കേരള സര്‍വകലാശാല ജേര്‍ണലിസം വകുപ്പ് മേധാവി തങ്കദുരൈ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഇടതുമുന്നണിയിലെ ഒരു എംഎല്‍എയുടെ മകനുമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പോള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി സപ്ലിമെന്ററി പരീക്ഷയുടെ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് ചോദിച്ചുകൊണ്ട് മുറിയില്‍ കയറിവന്ന് തന്റെ വയറ്റില്‍ തൊഴിക്കുകയും മുഖത്ത് ഇടിക്കുകയുമായിരുന്നുവെന്ന് തങ്കദുരൈ പരാതിപ്പെട്ടു.
എന്നാല്‍ തങ്കദുരൈയാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളും വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകന്റെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോവുകയും പരിക്കുണ്ടെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.












Click it and Unblock the Notifications