കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്യൂട്ടന്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

കൊല്ലം: വിഷമദ്യ ദുരന്തക്കേസില്‍ 12ാം പ്രതിയായ സലിന്‍ രാജ് എന്ന സല്യൂട്ടനെ പ്രത്യേക അന്വേഷണ സംഘം അറസ്റു ചെയ്തു.

ഫിബ്രവരി ഏഴ് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ് സ്റാന്‍ഡിനു സമീപത്തു നിന്നായിരുന്നു അറസ്റെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി മണിലാല്‍, എസ്ഐ റഷീദ്, കോണ്‍സ്റബിള്‍മാരായ ബാബു, രാധാകൃഷ്ണന്‍ എന്നിവരാണ് സല്യൂട്ടനെ അറസ്റു ചെയ്തത്.

മദ്യദുരന്തത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സല്യൂട്ടന്‍ കോയമ്പത്തൂര്‍, ചെന്നൈ, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ തൃശ്ശൂര്‍ സ്വദേശിയായ ഇയാളുടെ നീക്കങ്ങളെക്കുറിച്ച് ബന്ധുക്കളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന് മണിലാല്‍ പറഞ്ഞു.

മണിച്ചന് സ്പിരിറ്റ് എത്തിച്ചുകൊടുത്തിരുന്ന ഇടനിലക്കാരനായിരുന്നു സലിന്‍ രാജ്. എന്നാല്‍ ഇയാള്‍ക്ക് സ്പിരിറ്റ് എവിടെ നിന്നാണ് ലഭിച്ചിരുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്താലെ അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു. ഫിബ്രവരി എട്ട് വ്യാഴാഴ്ച രാവിലെ കൊല്ലം പൊലീസ് ക്ലബില്‍ കൊണ്ടുവന്ന സലിന്‍ രാജിനെ ഐജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.

അതേസമയം സലിന്‍ രാജിന്റെ അറസ്റും നാടകമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സലിന്‍ രാജ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കീഴടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രേ. അത് ചില ഉപാധികളോടെ പൊലീസ് അറസ്റാക്കി മാറ്റിയതാണെന്നാണ് ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X