മാരാമണ്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പത്തനംതിട്ട: ഫിബ്രവരി 11ന് പമ്പാതീരത്ത് തുടങ്ങുന്ന 106-ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നു. 18നാണ് കണ്‍വെന്‍ഷന്‍ സമാപിക്കുന്നത്.
ഒരു ലക്ഷത്തോളം ജനങ്ങള്‍ക്കിരിക്കാവുന്ന പന്തലിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 14 മുതല്‍ 18 വരെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യത്തിനായി റെയില്‍വേ പ്രത്യേക തീവണ്ടികള്‍ ഓടിക്കും.
മലങ്കര മാര്‍ത്തോമാ ചര്‍ച്ച് അധിപന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമാ മെത്രാപ്പൊളിത്തന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഗീ വര്‍ഗീസ് മാര്‍ അത്തനാസിയോസ് ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും. മാര്‍ത്തോമാ ബിഷപ്പുമാര്‍ക്കു പുറമെ റവ.ഡോ.സിലോഫസ് ജെ ലാറോ (യുഎസ്എ), റവ.ഡോ.സാമുവല്‍ കമലേശന്‍ (ചെന്നൈ), റവ.എം.വത്സന്‍തമ്പ് (ദില്ലി) എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കും.
എല്ലാ ക്രിസ്തീയസഭകള്‍ക്കും പൊതുവായി നടക്കുന്ന ഫെബ്രുവരി 14നുള്ള ചടങ്ങില്‍ സിറിയോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍, സിഐഎസ് മോഡറേറ്റര്‍ ബിഷപ്പ് കെ.ജെ.സാമുവല്‍ എന്നിവരാണ് മുഖ്യപ്രഭാഷകര്‍.
സാമൂഹികതിന്മകള്‍ക്കെതിരെയുള്ള പ്രത്യേക ചടങ്ങ് അതേ ദിവസം നടക്കും. യുവാക്കള്‍ക്കും സുവിശേഷ പ്രവര്‍ത്തകര്‍ക്കുമായുള്ള പ്രത്യേക പരിപാടികളും നടക്കും.












Click it and Unblock the Notifications