പ്രകൃതിക്ഷോഭ കെടുതി നേരിടാന്‍ സമിതി
തിരുവനന്തപുരം: ഭൂചലനമടക്കമുള്ള പ്രകൃതി ക്ഷോഭ കെടുതികളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കും. ഫിബ്രവരി 19 തിങ്കളാഴ്ച മുഖ്യമന്ത്രി ഇ കെ നായനാര്‍ നിയമസഭയെ അറിയിച്ചതാണിത്.
ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന കെടുതികളെ ഫലപ്രദമായി നേരിടാന്‍ സര്‍വസജ്ജമായിരിക്കും ഈ സമിതി. വിവിധ മേഖലകളില്‍ നിന്നുള്ള 280 അംഗങ്ങള്‍ ഉള്‍പ്പെട്ട സ്ഥിരസമിതിയായിരിക്കും ഇത്.
പ്രകൃതിക്ഷോഭ കെടുതികളെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരും ജനങ്ങളുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളായിരിക്കും.












Click it and Unblock the Notifications