കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സസ് പക്ഷപാതപരമെന്ന്

  • By Staff
Google Oneindia Malayalam News

ദില്ലി: സെന്‍സസില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത് പക്ഷപാതപരമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും കത്തോലിക്കാ സഭ. ദളിത് ജനതയെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് സെന്‍സസിലൂടെ നടക്കുന്നതെന്നും കത്തോലിക്കാ സഭ ആരോപിച്ചു. സെന്‍സസ് എന്യൂമറേറ്റര്‍മാരുടെ മാനുവലില്‍ പട്ടികജാതിക്കാരെ ഹിന്ദു, സിഖ്, ബുദ്ധമത വിഭാഗങ്ങളില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെയാണ് സഭ ചോദ്യം ചെയ്യുന്നത്.

ഹിന്ദു, സിഖ്, ബുദ്ധമതങ്ങളില്‍പ്പെട്ടവര്‍ മാത്രമേ പട്ടികജാതി ലിസ്റ്റില്‍ വരൂവെന്ന നയം ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ദില്ലി ആര്‍ച്ച് ബിഷപ് വിന്‍സന്റ് എം കോണ്‍സെസ്സാവോ പറഞ്ഞു. ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ വിവിധ സമുദായക്കാരായ ദളിത് ജനതയില്‍ വിഭാഗീയത വളര്‍ത്താനുള്ള ഗൂഢ തന്ത്രമാണ് സെന്‍സസിലൂടെ നടപ്പാക്കുന്നതെന്നും ആര്‍ച്ച് ബിഷപ് ആരോപിച്ചു. 1991 വരെ പട്ടികജാതിക്കാരെ തിരിച്ചറിയുന്നതിന് മതം മാനദണ്ഡമാക്കിയിരുന്നില്ല.

സെന്‍സസ് മാനുവലിലെ ക്രമക്കേടിനെതിരേ ഫിബ്രവരി 14 ബുധനാഴ്ച കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. താമസിയാതെ തന്നെ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കേസ് ഫയല്‍ ചെയ്യുമെന്ന് സി ബി സി ഐ വക്താവ് അറിയിച്ചു. മാത്രമല്ല, ഇതിനെതിരേ ബഹുജനപ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്ന് ദില്ലി ആര്‍ച്ച് ബിഷപ് അറിയിച്ചു.

പുതിയ സെന്‍സസ് മാനുവല്‍ പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ സമൂഹത്തില്‍പെടുന്നവരുടെ ജാതിയും വര്‍ഗവും രേഖപ്പെടുത്തണം. ഇത് രേഖപ്പെടുത്തിയാല്‍ മാത്രമേ അവര്‍ കണക്കെടുപ്പില്‍ പെടുകയുള്ളൂ. എന്നാല്‍ ഈ രീതിയിലുള്ള കണക്കെടുപ്പിന് നീതീകരണമില്ലെന്നാണ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിലപാട്. ലക്ഷക്കണക്കിന് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് തങ്ങളുടെ മേല്‍വിലാസം ഇല്ലാതെയാകുന്ന അവസ്ഥ വരുമെന്നാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പറയുന്നത്.

സെന്‍സസില്‍ ഈ രീതിയില്‍ ചേര്‍ത്ത വിവരങ്ങള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സെന്‍സസ് കമ്മീഷണര്‍ക്കും സി ബി സി ഐ കത്തയച്ചിട്ടുണ്ട്. മറ്റു പല ക്രിസ്ത്യന്‍ സംഘടനകളും സെന്‍സസിലെ ജാതി തിരിവിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X