കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മയുടെ പുതിയ യൂണിറ്റ് തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: മില്‍മയുടെ പട്ടണക്കാട് കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയില്‍ 300 ടണ്‍ പ്രതിദിന ഉല്‍പ്പാദന ശേഷിയുള്ള പുതിയ പ്ലാന്റ് മാര്‍ച്ച് വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.

പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് ഫിബ്രവരി 28 ബുധനാഴ്ച അറിയിച്ചു. മന്ത്രി സുശീലാ ഗോപാലന്‍ അധ്യക്ഷത വഹിക്കും.

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സജ്ജമാക്കിയിട്ടുള്ള ലബോറട്ടറിയുടെ ഉദ്ഘാടനം കെ. ആര്‍. ഗൗരിയമ്മ എംഎല്‍എ നിര്‍വഹിക്കും. മൊത്തം 304 ലക്ഷം രൂപ ചെലവിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.

പൊടിരൂപത്തിലുള്ള കാലിത്തീറ്റയെ അപേക്ഷിച്ച് കൂടുതല്‍ ദഹനശേഷിയുള്ളതും ഏറെക്കാലം കേട് കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുമാണ് പെല്ലറ്റ് രൂപത്തിലുള്ള കാലിത്തീറ്റ. പട്ടണക്കാട് ഫാക്ടറിയില്‍ പ്രതിദിനം 50 ടണ്‍ പെല്ലറ്റ് കാലിത്തീറ്റ ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. പെല്ലറ്റ് കാലിത്തീറ്റ കേരളത്തില്‍ കന്നുകാലി വളര്‍ത്തല്‍ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുമെന്ന് ചെയര്‍മാന്‍ അവകാശപ്പെട്ടു.

കാലികളുടെ സമ്പൂര്‍ണ ആരോഗ്യപരിപാലനത്തിന് വേണ്ടി നിര്‍മ്മിക്കുന്ന വിറ്റമാമിന്‍ എ പൂരകമായ കാലിത്തീറ്റ വിറ്റാഡിന്റെ വിപണോദ്ഘാടനം മന്ത്രി സുശീലാ ഗോപാലന്‍ നിര്‍വഹിക്കും. കേരളാ സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടക്കല്‍സ് നൂറ് ശതമാനം സസ്യമൂലകങ്ങളില്‍ നിന്നും നിര്‍മ്മിച്ചിട്ടുള്ളതാണ് വിറ്റാഡിന്‍.

1983ല്‍ പ്രതിദിനം 55, 000 ലിറ്റര്‍ പാല്‍ വില്‍പന നടത്തിയിരുന്ന മില്‍മ ഇപ്പോള്‍ പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് വിപണനം ചെയ്യുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ മില്‍മ വഴി പാല്‍ വില്‍പന നടത്തുന്നു. 60 ലക്ഷത്തോളം രൂപയാണ് പാല്‍വിലയായി കേരളത്തിലെ ഗ്രാമങ്ങളിലെത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X